Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ആശ്രിത വിസയിൽ യു.എ.ഇയിലെത്തിയവർക്ക് കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത് തങ്ങാം,നിബന്ധനകൾ അറിയാം

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ആശ്രിത വിസയിൽ യു.എ.ഇയിലെത്തിയവർക്ക് നിശ്ചിത കാലാവധി കഴിഞ്ഞാലും ആറ് മാസം വരെ രാജ്യത്ത് തങ്ങാം. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വിസയുടെ പരിധിയിൽ വരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഇവർക്ക്  പുതിയ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നും  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു.അതേസമയം, നിശ്ചിത സമയത്തിനുള്ളിൽ വിസ പുതുക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും.
നിബന്ധനകൾ :
∙ 4000 ദിർഹം മാസ വേതനം.അല്ലെങ്കിൽ 3000 ദിർഹം വേതനവും താമസ സൗകര്യവും.

∙ 18 വയസ്സിനു മുകളിലുള്ളവർ ആശ്രിത വീസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ വൈദ്യ പരിശോധന നിർബന്ധം.

∙ ഭാര്യയ്ക്ക് വീസ അപേക്ഷിക്കുന്നവർ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കൂടെ അറബിയിൽ വിവർത്തനം ചെയ്തതിന്റെ പകർപ്പും നൽകണം.

∙ മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ നിയമ തടസ്സമില്ല.

∙ മാതാപിതാക്കൾക്ക് ഒരു വർഷം കാലാവധിയുള്ള, പുതുക്കാൻ സാധിക്കുന്ന വീസയാണ് നൽകുക.

∙ അതോറിറ്റി നിശ്ചയിക്കുന്ന സുരക്ഷാ തുക അപേക്ഷയോടൊപ്പം നൽകണം.

മാതാപിതാക്കളിലൊരാൾ മരിക്കുകയോ വേർപിരിയുകയോ ചെയ്താൽ ഒരാൾക്കു മാത്രമായി വീസ നടപടികൾ പൂർത്തിയാക്കാം. മാതാപിതാക്കൾക്കു മക്കൾ ഒരുക്കുന്ന താമസ സൗകര്യം റസിഡൻസി വീസ ലഭിക്കുന്നതിൽ പ്രധാനമാണ്. മാതാപിതാക്കൾക്ക് വർഷം തോറും പുതുക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസും ആവശ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News