Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

June 11, 2023

June 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : യു എ ഇയില്‍ പൊതുമേഖലാ ജീവനക്കാരുടെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമൻ റിസോഴ്‌സ് (ഫഹ്ര്‍) സര്‍ക്കുലര്‍ പ്രകാരം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെ അവധി ലഭിക്കും.

ഇസ്‌ലാമിക ഹിജ്‌റി കലണ്ടര്‍ മാസ നിര്‍ണയം ചന്ദ്ര ദര്‍ശനത്തെ ആശ്രയിച്ചാണ് ഉണ്ടാവുക. അടുത്ത ഞായറാഴ്ചയോടെ മാസപ്പിറവി സ്ഥിരീകരിച്ച ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഗ്രിഗോറിയൻ കലണ്ടര്‍ അനുസരിച്ച്‌, ബലി പെരുന്നാള്‍ ജൂണ്‍ 27 ചൊവ്വാഴ്ച ആകാനാണ് സാധ്യത.അങ്ങനെയെങ്കില്‍ വാരാന്ത്യ അവധി കൂടി ചേര്‍ത്ത് താമസക്കാര്‍ക്ക് ജൂലൈ രണ്ട് ഞായര്‍ വരെ ആറ് ദിവസത്തെ അവധി ലഭിക്കും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News