Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ ആശ്വാസത്തിന്റെ ദിനങ്ങൾ,രണ്ടാഴ്ചയായി കോവിഡ് മരണങ്ങളില്ലാതെ ഖത്തറും ബഹ്‌റൈനും

August 10, 2021

August 10, 2021

ദോഹ / മനാമ : കഴിഞ്ഞ 13 ദിവസത്തിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഖത്തർ ആശ്വാസത്തിലേക്ക് നീങ്ങുന്നു.ജൂലായ് 28 നാണ് ഖത്തറിൽ അവസാനമായി ഒരാൾ കോവിഡ് ബാധിച്ചു മരിച്ചത്.ഇതോടെ രാജ്യത്തെ കോവിഡ് മരണം 601 ആയി ഉയർന്നിരുന്നു.എന്നാൽ ഇതിനു ശേഷം രാജ്യത്ത് ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം,പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി 200ന് മുകളിലാണ്.

ബഹ്‌റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കൊവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൊവിഡ് കണക്കുകള്‍ പൊതുവെ ആശ്വാസകരമായ നിലയിലാണ്.


Latest Related News