Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ രണ്ടായിരം വിദേശികൾ ഇസ്‌ലാം സ്വീകരിച്ചതായി റിപ്പോർട്ട്

June 28, 2021

June 28, 2021

ദുബായ്: രാജ്യത്ത് 2000 ഓളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാശിദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ അറിയിച്ചു. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരായ 2,027 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. 'ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്മെന്റിന്റെ (ഐഎസിഡി) കീഴില്‍ നടന്നുവരുന്ന മുഹമ്മദ് ബിന്‍ റാശിദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍, ഇസ്ലാമിന്റെ സഹിഷ്ണുതാപരമായ തത്ത്വങ്ങളിലേക്ക് പുതു മുസ്ലിങ്ങളെ പരിചയപ്പെടുത്തുകയും സാമൂഹികവും വിദ്യാഭ്യാസപരവും മതപരവുമായ പിന്തുണ നല്‍കുകയും ചെയ്തുവരുന്നു. പുതിയ മുസ്ലിങ്ങളെ പഠിപ്പിക്കുന്നതിലൂടെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിലൂടെയും യഥാര്‍ത്ഥ ഇസ്‌ലാമിനെ അറിയാന്‍ സഹായിക്കുന്ന തരത്തിലാണ് കൾച്ചറൽ സെന്ററിന്റെ പ്രവർത്തനമെന്ന് ഡയറക്ടര്‍ ഹിന്ദ് മുഹമ്മദ് ലൂത്താ വ്യക്തമാക്കി. 

'ആര്‍ക്കെങ്കിലും ഇസ്ലാമിനെക്കുറിച്ച്‌ കൂടുതലറിയാനോ അവരുടെ ശഹദ പ്രഖ്യാപിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ആവശ്യമായ വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രം നല്‍കുന്നുണ്ട്'- ന്യൂ മുസ്ലിം വെല്‍ഫെയര്‍ വിഭാഗം മേധാവി ഹന അല്‍ ജല്ലഫ് വിശദീകരിച്ചു. കൂടാതെ ഇസ്ലാമിനെക്കുറിച്ച്‌ കൂടുതല്‍ അറിവ് നേടാനോ സഹായിക്കുന്ന സ്മാര്‍ട് സ്‌ക്രീനുകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9

 


Latest Related News