Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇനി കളിയാരവമുയരില്ല,പേരുപോലെ വിദ്യാഭ്യാസ കേന്ദ്രമാകും

December 12, 2022

December 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം 974 പൊളിച്ചു നീക്കാൻ തീരുമാനിച്ചതിന് പിന്നാലെ എജുക്കേഷൻ സ്റ്റേഡിയവും മുഖം മാറാൻ ഒരുങ്ങുന്നു.കളിയാവേശങ്ങൾക്ക് പകരം വിദ്യാഭ്യാസത്തിന്റെ കാലാതിവർത്തിയായ ജ്ഞാനകേന്ദ്രമാകാനാണ് അൽ റയ്യാനിലെ 40,000 പേർക്കിരിക്കാവുന്ന എജുക്കേഷൻ സ്റ്റേഡിയം തയാറെടുക്കുന്നത്.

ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ രണ്ട് സ്‌കൂളുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഖത്തർ അക്കാദമി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും അക്കാദമിയതി സ്‌കൂളുമാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുക എന്ന് മീഡിയ ഡയറക്ടർ ഖലീഫ അൽ-കുബൈസി  വാർത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.ഏഴ് ലോകകപ്പ് മത്സരങ്ങൾക്കാണ് ഇതുവരെ എജുക്കേഷൻ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ലോകകപ്പിന് ശേഷവും വിദ്യാഭ്യാസ നഗരത്തിനുള്ളിൽ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ടൂർണമെന്റിന്റെ ശാശ്വതമായ പാരമ്പര്യം നിലനിർത്തുന്നതിനായി സംഘടിപ്പിക്കും.

ലോകകപ്പിൽ ഭിന്നശേഷിക്കാരായ ആളുകൾക്ക് സഹായകരമാവുന്ന വിധത്തിൽ പ്രവേശനക്ഷമത ഗൈഡ് ക്യുഎഫ് പുറത്തിറക്കിയിരുന്നു. അവർക്ക് ലോകകപ്പ് മികച്ച രീതിയിൽ അനുഭവിക്കാൻ സെൻസറി റൂമുകൾ വികസിപ്പിച്ചിരുന്നു. സ്‌പോർട്‌സിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമാക്കിയുള്ള ശിൽപശാലയും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിനായി ഖത്തർ ഫൗണ്ടേഷൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഖലീഫ അൽ ഖുബൈസി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ടൂർണമെന്റിന് ശേഷവും ഖത്തറിൽ കായിക പാരമ്പര്യം നിലനിർത്തുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഖത്തർ ഫൗണ്ടേഷൻ തയാറാക്കുന്നത്. വോളണ്ടിയർമാർക്ക് നൽകിക്കൊണ്ടിരിക്കുന്ന പ്രത്യേക പരിശീലനം തുടരും. ലോകകപ്പിന് ശേഷവും അവരെ ഇത്തരം  സന്നദ്ധപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News