Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ രണ്ടുദിവസത്തെ ഹോട്ടൽ കൊറന്റൈൻ വേണോ,മുഖൈനിസിൽ ബുക് ചെയ്ത് ചെലവ് കുറക്കാം

August 25, 2021

August 25, 2021

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടൽ  ക്വാറന്റീന്‍ നിര്ബന്ധമാക്കിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് പലരും. രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്കിങിന് 1000 റിയാലിന് മുകളിലാണ് നിലവില്‍ നിരക്ക് ഈടാക്കുന്നത്.എന്നാൽ താരതമ്യേന ചെലവ് കുറഞ്ഞ മുഖൈനിസിലും രണ്ടു ദിവസത്തെ കോറന്റൈൻ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചത് സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.

നിലവില്‍ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീൻ ഹോട്ടല്‍ ബുക്കിങ് നിര്ബന്ധമാണ്.എന്നാൽ നേരത്തെ മുഖൈനിസിൽ ഇത്തരക്കാർക്ക് ബുക്ക് ചെയ്യാൻ പറ്റിയിരുന്നില്ല. 10 ദിവസത്തെ ബുക്കിങ് മാത്രമാണ് ചെലവ് കുറഞ്ഞ മുഖൈനിസ്  അനുവദിച്ചിരുന്നത്.ഇതിലാണ്  ഇപ്പോൾ മാറ്റം വരുത്തിയത്.

മുഖൈനിസില്‍ 506 റിയാലിന് 2 ദിവസത്തെ ക്വാറന്റീന്‍ ലഭ്യമാണ്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.


Latest Related News