Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
അബുദാബിയിൽ കാറിൽ വെന്തുമരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു 

November 13, 2019

November 13, 2019

അബുദാബി : ഇന്ന് രാവിലെ അബുദാബിയിലെ മറീനാ ഏരിയയിൽ കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചത് സ്വദേശി ദമ്പതികളുടെ മക്കളാണെന്ന്‌ പോലീസ് അറിയിച്ചു. പതിനെട്ട് മാസം പ്രായമുള്ള മഖ്‌തൂം ഇബ്രാഹിം അൽ ഹസൂനി, ശമായിൽ ഇബ്രാഹിം അൽ ഹസൂനി (3) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം ബനിയാസ് ഖബറിസ്ഥാനിൽ ഖബറടക്കി.

ഇന്ന്(ബുധൻ) രാവിലെയാണ് അപകടമുണ്ടായത്. ബി.എം.ഡബ്ള്യു 4 x 4 ഫോർ കാറിന് തീപിടിച്ചാണ് സഹോദരങ്ങളായ കുട്ടികൾ വെന്തു മരിച്ചത്. കുട്ടികളെ കാറിൽ ഇരുത്തിയ ശേഷം മാതാവ് പുറത്തു പോയപ്പോഴാണ് തീപിടുത്തമുണ്ടായത്. പരിസരവാസികളും മാതാവും കാറിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കാർ കത്തിയമരുകയായിരുന്നു. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങരുതെന്നും ഇത്തരം പ്രവണതകൾ ജീവഹാനി ഉൾപെടെയുള്ള വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും അബുദാബി പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്റ്റർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി മുന്നറിയിപ്പ് നൽകി.


Latest Related News