Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷാര്‍ജയില്‍ കനത്തമഴയിലുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ റദ്ദാക്കും; നാശനഷ്ടം സംഭവിച്ചവര്‍ക്ക് സൗജന്യമായി സര്‍ട്ടിഫിക്കറ്റും അനുവദിക്കും

April 22, 2024

news_malayalam_sharjah_police_cancel_all_traffic_vilation_during_flood

April 22, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയില്‍ അസ്ഥിര കാലാവസ്ഥയെ തുടര്‍ന്നുണ്ടായ എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കും. വെള്ളപ്പൊക്കത്തില്‍ നാശം സംഭവിച്ച വാഹനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി സൗജന്യമായി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുമെന്നും ഷാര്‍ജ പോലീസ് അറിയിച്ചു. ഷാര്‍ജയില്‍ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച എല്ലാവര്‍ക്കും ഡിസ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നും എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കുമെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍സാരി അല്‍ ഷംസിയും വ്യക്തമാക്കി. 

ഷാര്‍ജ പോലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഡിസ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത കുടുംബങ്ങളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News