Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ

April 25, 2024

news_malayalam_event_updates_in_qatar

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ ഗസയിലെ സോൾ ബാൻഡ് ഒരുങ്ങുന്നു. ഗസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ബാൻഡിലെ എല്ലാ അംഗങ്ങളും സുരക്ഷിതമായി എൻക്ലേവിൽ നിന്ന് പുറത്തുകടന്നതിന് ശേഷമാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 7 മണിക്ക് കത്താറ കൾച്ചറൽ വില്ലേജിലാണ് പരിപാടി. ഗസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ബാൻഡിന്റെ ആദ്യ പരിപാടിയാണിത്. 

'ഫലസ്തീൻ സാംസ്കാരിക പൈതൃകോത്സവത്തിൻ്റെ ഭാഗമായി ഖത്തർ പ്രാദേശിക സമയം 7 മണിക്ക് കത്താറ കൾച്ചറൽ വില്ലേജിൽ പരിപാടിയുണ്ടാകും,' ബാൻഡ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. 

ഗസയിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഫലസ്തീനികളെപ്പോലെ, ബാൻഡിലെ അംഗങ്ങളും യുദ്ധത്തിന് പുറത്തുള്ള ജീവിതം നയിക്കാനും, അവരുടെ മാതൃരാജ്യത്തിൻ്റെയും ജനങ്ങളുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് തുടരാനുള്ള വഴികളും തേടുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രൂരമായി കൊലപ്പെടുത്തുന്നത് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ ആഘാതവും ഉത്കണ്ഠയും അവർക്കുണ്ട്. 

ബാൻഡിലെ ഫലസ്തീൻ സംഗീതജ്ഞൻ ഹമദ നസ്രല്ലയ്ക്ക്, 15 വർഷം മുമ്പ് തൻ്റെ പിതാവ് സമ്മാനിച്ച ഗിറ്റാർ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഗസയിലെ ആക്രമണത്തിൽ തകർന്ന അവരുടെ വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇസ്രായേലി സൈനികൻ തന്റെ പ്രിയപ്പെട്ട വായിക്കുന്നത് ടിക് ടോക്ക് വീഡിയോയിലൂടെ ഹമദിന് കാണേണ്ടി വന്നു.

2014ലെ ഗസ ആക്രമണത്തിൽ എൻ്റെ പിതാവ് മരിച്ചു. ഇപ്പോൾ എൻ്റെ പക്കൽ നിന്ന് അവസാനത്തെ സുവനീർ എടുക്കാനാണ് അവർ വന്നിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ നസ്‌റല്ല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഗസയിൽ നിന്ന് പുറത്തുകടക്കുന്നതിനും, യുദ്ധത്തിൽ നിന്ന് അവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനുമായി ബാൻഡ് കഴിഞ്ഞ വർഷം അവസാനം മുതൽ GoFundMe എന്ന ഫണ്ട് ശേഖരണത്തിലൂടെ ധനസമാഹരണം ആരംഭിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News