Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ

April 25, 2024

news_malayalam_new_rules_in_uae

April 25, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായിലെ കനത്ത മഴയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ പുതിയതിന് ഉടൻ അപേക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാലതാമസം വരുത്തിയാൽ പിഴയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

https://www.rta.ae എന്ന സൈറ്റിൽ ആർടിഎ സർവീസസ് ഓപ്ഷനിൽ നിന്ന് റീപ്ലേസിങ് എ ലോസ്റ്റ്/ഡാമേജ് പ്ലേറ്റ് നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിച്ചവർക്ക് നിശ്ചിത കേന്ദ്രങ്ങൾ വഴി  നമ്പർ പ്ലേറ്റ് ലഭിക്കും. 

ഖിസൈസ്, അസ്‍വാഖുൽ മസ്ഹർ, മംസാർ കാർസ് സെന്റർ, റിനീവൽ സെന്റർ, തമാം അൽ കിൻദി സെന്റർ, അൽഅവീർ, അൽഖൂസ്, ബർഷമാൾ, വാസൽ ജദ്ദാഫ് എന്നീ ആർടിഎ കേന്ദ്രങ്ങളിൽ നമ്പർ പ്ലേറ്റിന് നേരിട്ടും അപേക്ഷിക്കാം. 

നമ്പർ പ്ലേറ്റ് ലഭിക്കാൻ വ്യക്തിഗത വാഹനങ്ങൾക്ക് യുഎഇ എമിറേറ്റ്സ് ഐഡി, നമ്പർ പ്ലേറ്റ് നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് എന്നിവ ഉണ്ടായിരിക്കണം. കമ്പനി വാഹനങ്ങൾക്ക് ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, നമ്പർ പ്ലേറ്റ് നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് എന്നിവയും, ഫ്രീസോൺ കമ്പനികൾക്ക് ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, ഫ്രീസോണിൽ നിന്നുള്ള കത്ത്, നമ്പർ പ്ലേറ്റ് നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് എന്നിവയും നിർബന്ധമാണ്. 

സർക്കാർ വാഹനങ്ങൾക്ക് ഡ്രൈവറുടെ എമിറേറ്റ് ഐഡിയും, സർക്കാർ സ്ഥാപനത്തിന്റെ സമ്മതപത്രവും, നമ്പർ പ്ലേറ്റ് നഷ്ടമായെന്ന പൊലീസ് റിപ്പോർട്ടും ഹാജരാക്കണം. നയതന്ത്ര വാഹനങ്ങൾക്ക് ഡ്രൈവറുടെ എമിറേറ്റ് ഐഡി, വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള സമ്മതപത്രം, നമ്പർ പ്ലേറ്റ് നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട് എന്നിവയും നിർബന്ധമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News