Breaking News
നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ |
ഇസ്രായേലികളുമായി ബന്ധപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കാൻ ടുണീഷ്യ,ബിൽ പാർലമെറ്റിൽ ചർച്ച ചെയ്തു

November 04, 2023

Qatar_international_news_tunisia_to_criminalize_normalization_of_any_ties_with_israel_malayalam_news_updates

November 04, 2023

ന്യൂസ്‌റൂം ഡെസ്ക്

ടുണീസ്: ഇസ്രയേലുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ടുണീഷ്യൻ പാർലമെന്റിൽ ചർച്ച ചെയ്തു.സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുന്നതും അവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധങ്ങൾ സ്ഥാപിക്കുന്നതും സ്വാഭാവികവത്കരണത്തിന്റെ പരിധിയിൽ പെടുത്തുന്നതും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ പെടുത്തുന്നതാണ് ബിൽ.ഇതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാണ് ടുണീഷ്യൻ പാർലമെന്റ് ഉദ്ദേശിക്കുന്നത്.ന്റിന്റെ നീക്കം.

‘സ്വാഭാവികവത്കരണ കുറ്റത്തിൽ’ ഏർപ്പെടുന്നവർക്ക് ആറ് മുതൽ പത്ത് വർഷം വരെ തടവും 10,000 മുതൽ 1,00,000 ദിനാർ (3,155 – 31,553 ഡോളർ) വരെ പിഴയും ലഭിക്കും കുറ്റം ആവർത്തിക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം.

ഇതോടൊപ്പം ഇസ്രയീലികളുമായി ടുണീഷ്യൻ പൗരന്മാർ ഏത് വിധത്തിലും ഇടപഴകുന്നതും ബില്ലിൽ വിലക്കുന്നുണ്ട്. ഇസ്രയീലി മണ്ണിൽ രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര, സാംസ്‌കാരിക, കലാ-കായിക വേദികളിൽ യോഗങ്ങളിലും പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് ബിൽ നിഷ്കർഷിക്കുന്നത്.

ഇസ്രഈലികളുമായുള്ള ബന്ധം വിലക്കുന്ന നിയമ ബില്ലിന് പാർലമെന്റിലും പൊതുജനങ്ങൾക്കിടയിലും പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് എം.പിമാർ അറിയിച്ചു.

‘നദി മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പുണ്യ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം,’ ടുണീഷ്യൻ പാർലമെന്ററി സ്പീക്കർ ബ്രാഹിം ബൂദർബല പറഞ്ഞു.പ്രസിഡന്റ് കൈസ് സയീദിനെ പിന്തുണക്കുന്ന എം.പിമാരാണ് ഒക്ടോബർ അവസാന വാരം കരട് ബില്ലിന് രൂപം നൽകിയത്.

2019ൽ അധികാരത്തിലെത്തിയ സയീദ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ ഫലസ്തീനികളുടെ അവകാശത്തിന് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കേണ്ടത് ടുണീഷ്യയുടെ കടമയാണെന്നും ഇസ്രയേലികളുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്ന ആളുകൾ വഞ്ചകരാണെന്നുമാണ് പ്രസിഡന്റിന്റെ വാദം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News