Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യാത്രക്കാരുടെ ശ്രദ്ധക്ക്,ഖത്തറിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ നിബന്ധനകൾ അറിഞ്ഞിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

July 15, 2021

July 15, 2021

ദോഹ: ഖത്തറില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു..ജൂലൈ 12ന് പുതിയ യാത്രാനയം നിലവില്‍വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെന്‍റ നിര്‍ദേശം. പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നത്. ജൂലൈ എട്ടിനാണ് പുതിയ യാത്രാനയം ഖത്തര്‍ പ്രഖ്യാപിച്ചത്.

യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ യാത്രാനയങ്ങളിലെ പുതിയ ഭേദഗതികളും പുതിയ വിവരങ്ങളും അറിഞ്ഞിരിക്കണമെന്ന് മലയാളം, തമിഴ് ഉള്‍പ്പെടെ വിവിധ ഭാഷകളിലായി മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.

യാത്രാനയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ https://covid19.moph.gov.qa/EN/travelandreturnpolicy/Pages/default.aspx എന്ന ലിങ്കില്‍ ലഭ്യമാണെന്നും യാത്ര ഉദ്ദേശിക്കുന്നവര്‍ ലിങ്ക് സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച യാത്രാനയത്തില്‍ മാറ്റങ്ങള്‍ വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെന്‍റ നിര്‍ദേശം. നേരത്തെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഇഹ്തിറാസില്‍ മുന്‍കൂട്ടി രജിസ്േട്രഷന്‍ നിര്‍ബന്ധമായിരുന്നുവെങ്കിലും ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച്‌ ഇത് നിര്‍ബന്ധമല്ല.. അംഗീകൃത വാക്സിന്‍ പട്ടികയില്‍നിന്ന് സിനോവാക് നീക്കം ചെയ്തതും കുട്ടികള്‍ക്കായുള്ള ക്വാറന്‍റീന്‍ നിര്‍ദേശങ്ങളിലെ മാറ്റങ്ങളും ഇതിലുള്‍പ്പെടും.


Latest Related News