Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മുൻ മന്ത്രിയും എം.എൽ.എയുമായ ടി.പി രാമകൃഷ്ണൻ ഖത്തറിൽ,വ്യാഴാഴ്ച ഐ.സി.സി ഹാളിൽ സ്വീകരണം

February 22, 2023

February 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ പേരാമ്പ്ര എം എൽ എ യും മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി രാമകൃഷ്ണനെ ഖത്തർ സംസ്കൃതി ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു..23 വ്യാഴാഴ്ച വൈകുന്നേരം 7.30ന് അബൂഹമൂറിലെ ഐസിസി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എക്ക് സ്വീകരണം നൽകുമെന്ന് സംസ്കൃതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ ദോഹയിൽ എത്തിയ ടി.പി രാമകൃഷ്ണനെ സംസ്കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, മുൻ ജനറൽ സെക്രട്ടറി ഇ എം സുധീർ, മുൻ പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സണ്ണി കൊച്ചാപ്പൻ, രാജീവ് രാജേന്ദ്രൻ, സന്തോഷ് ഒ കെ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News