Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ ഇന്ത്യക്കാർക്ക് സന്ദർശക വിസ,അനുമതി അവസാന പതിനാല് ദിവസങ്ങൾ ഇന്ത്യക്ക് പുറത്ത് താമസിച്ചവർക്ക് മാത്രം

August 23, 2021

August 23, 2021

ദുബായ് : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ യാത്രാനിരോധനത്തിൽ നിർണായകമാറ്റങ്ങൾ നടപ്പിൽ വരുത്താനൊരുങ്ങി യുഎഇ. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലെയും ടൂറിസ്റ്റുകൾക്ക് യുഎഇയിൽ എത്താൻ അവസരം ഒരുങ്ങുകയാണ്. ഇന്ത്യക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും വിസ ലഭിക്കും.

കഴിഞ്ഞ 14 ദിവസങ്ങൾ മറ്റ് രാജ്യങ്ങളിൽ ചിലവഴിച്ച ഇന്ത്യക്കാർക്കാണ് ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ കഴിയുക. അവസാന പതിനാല് ദിവസങ്ങൾ ഇവർ ഇന്ത്യയിൽ കഴിഞ്ഞവരാകരുത് എന്നാണ് നിബന്ധന.  യുഎഇയിൽ വന്നിറങ്ങുന്ന ദിവസവും, ഒൻപത് ദിവസങ്ങൾക്ക് ശേഷവും പിസിആർ കോവിഡ് ടെസ്റ്റ്‌ നടത്തണം. നിലവിൽ അറബ് പൗരന്മാർക്ക് മാത്രമാണ് യുഎഇയിലേക്ക് യാത്രാനുമതി ഉള്ളത്. അതേസമയം, യുഎഇയിലെ കോവിഡ് മരണസംഖ്യ 2018 ആയി. ഇതുവരെ 7,08,302 പേർക്ക് രോഗം ബാധിച്ചതായും ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങൾ പുറത്തുവിട്ടു.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.

 


Latest Related News