January 12, 2022
January 12, 2022
ദുബായ് : ദുബായ് അൽ മക്തൂം പാലത്തിൽ ഞായറാഴ്ചകളിൽ സാലിക് ടോൾ ഫീസ് ഈടാക്കില്ലെന്ന് ആർ.ടി.എ അറിയിച്ചു. വാരാന്ത്യ അവധിയിൽ മാറ്റം വന്നതോടെയാണ് തീരുമാനം.അതേസമയം, വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന് സാലിക് ഈടാക്കും. ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാൻ കഴിയുക.ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനർ നിർണയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത് മുതൽ പുലർച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരിന്നു പാലം അടച്ചിരുന്നത്.
ന്യൂസ്റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക