Breaking News
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ |
തുർക്കിയിൽ ചരക്കുകപ്പൽ മുങ്ങി മൂന്നു മരണം 

January 18, 2021

January 18, 2021

ഇസ്താംബൂള്‍: വടക്കന്‍ തുര്‍ക്കിയിലെ ഇന്‍കുമുവില്‍ കരിങ്കടല്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി മൂന്നുപേര്‍ മരിച്ചു. ആറു പേരെ തുര്‍ക്കി തീരരക്ഷാസേന രക്ഷപ്പെടുത്തിയതായി തുര്‍ക്കി ഗതാഗതമന്ത്രാലയം അറിയിച്ചു. ഉക്രെയ്‌നിയന്‍ കപ്പലായ ആര്‍വിനാണ് മുങ്ങിയത്. ബള്‍ഗേറിയയില്‍ നിന്ന് ജോര്‍ജിയയിലേക്കു പോവുകയായിരുന്നു കപ്പല്‍. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുമ്പോഴാണ് കപ്പൽ മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.

12 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ റഷ്യക്കാരും 10 പേര്‍ ഉക്രെയ്ന്‍കാരുമാണ്. ആറുപേരെ രക്ഷപ്പെടുത്തുകയും രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിന്റെ നാവിക ബ്രാഞ്ച് ട്വിറ്ററില്‍ അറിയിച്ചു. ജോര്‍ജിയയില്‍നിന്ന് ബള്‍ഗേറിയയിലേക്കുള്ള യാത്രാമധ്യേ കനത്ത മഴയും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കരിങ്കടല്‍ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News