Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒളിമ്പിക്‌സ്: രാജ്യമില്ലാത്ത താരങ്ങള്‍ക്ക് അഭയമായി ഖത്തര്‍

July 12, 2021

July 12, 2021

ദോഹ: ജൂലൈ 23 മുതല്‍ ടോക്യോ വേദിയാവുന്ന ഒളിമ്പിക്‌സിനുള്ള അഭയാര്‍ഥി ടീമിന് പരിശീലന അവസരമൊരുക്കുകയാണ് ഖത്തര്‍.വിവിധ രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികളായി രാജ്യമില്ലാത്തവരായി മാറിയ അത്‌ലറ്റുകള്‍ക്കാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പരിശീലനത്തിന അവസരമൊരുക്കുന്നത്.
11 രാജ്യങ്ങളില്‍നിന്ന29 അത്‌ലറ്റുകളാണ് ഇക്കുറി അഭയാര്‍ഥി ടീമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ഗെയിംസ്, അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, ബോക്‌സിങ്, സൈക്ലിങ്, കനോയിങ്, ജൂഡോ, കരാട്ടെ, തൈക്വാന്‍ഡോ, ഷൂട്ടിങ്, ഗുസ്തി, വെയ്റ്റലിഫ്റ്റിങ്ങ് തുടങ്ങിയ വിവിധ കാറ്റഗറികളില്‍ മത്സരിക്കുന്നവരാണ് ഇവര്‍. രാജ്യമില്ലാതെ ഒറ്റപ്പെട്ടുപോയ സമൂഹങ്ങള്‍ക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഹൈകമീഷനും ചേര്‍ന്നാണ് ഒളിമ്പിക്‌സില്‍ അവസരമൊരുക്കുന്നത്. 2016ലാണ് ആദ്യമായി ഐ.ഒ.സി റെഫ്യൂജി ഒളിമ്പിക് ടീമിന് രൂപം നല്‍കിയത്.

 

 


Latest Related News