Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
താലിബാൻ ചില്ലറക്കാരല്ല,സ്വന്തമായി നിർമിച്ച സൂപ്പർ കാർ പുറത്തിറക്കി

January 15, 2023

January 15, 2023

ന്യൂസ് ഏജൻസി 

കാബൂൾ : താലിബാൻ ഭരണത്തിന് കീഴിലെ അഫ്ഘാനിസ്ഥാൻ സ്വന്തമായി നിർമിച്ച സൂപ്പർ കാർ പുറത്തിറക്കി.മാഡ-9 എന്ന് പേരിട്ടിരിക്കുന്ന അഞ്ചു വർഷമെടുത്താണ് പൂർത്തിയാക്കിയത്.കാബൂളിലെ അഫ്ഗാനിസ്ഥാൻ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ATVI),ENTOP എന്നിവിടങ്ങളിൽ നിന്നുള്ള 30 എഞ്ചിനീയർമാർ ചേർന്നാണ് കാർ രൂപകൽപന ചെയ്തതെന്ന് അഫ്ഘാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പരിഷ്കരിച്ച ടൊയോട്ട കൊറോള എഞ്ചിനാണ് മാഡ 9 പ്രോട്ടോടൈപ്പിൽ  ഉപയോഗിച്ചിരിക്കുന്നത്.കാറിന്റെ പ്രവർത്തന മികവ്ന്റെ എത്രത്തോളമാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും എഞ്ചിന്റെ ശക്തി കൂട്ടുന്നതിനനുസരിച്ച് വേഗത വർധിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകല്പനയെന്ന് എടിവിഐ മേധാവി ഗുലാം ഹൈദർ ഷഹാമത്ത് ടോളോ ന്യൂസിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News