Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മെസി,നെയ്മർ,എംബാപ്പെ,ലോകകപ്പ് പ്രചാരണം കൊഴുപ്പിക്കാൻ സൂപ്പർ താരങ്ങൾ ഖത്തറിൽ എത്തുന്നു

May 05, 2022

May 05, 2022

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സൂപ്പര്‍ താരങ്ങളടങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ടീം സന്ദര്‍ശനത്തിനെത്തുന്നു. ഈ മാസം 15 നും 16നുമാണ് നെയ്മറും മെസിയും എംബാപ്പെയും അടക്കമുള്ള സംഘം ഖത്തറിലുണ്ടാവുക.ഈ വര്‍ഷം ജനുവരിയില്‍ പി.എസ്.ജി ടീം ഖത്തര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് അന്ന് മാറ്റിവെക്കേണ്ടി വന്ന സന്ദശനമാണ് ഇപ്പോള്‍ നടക്കാനിരിക്കുന്നത്. ഫ്രഞ്ച് ലീഗില്‍ കിരീടം നേടിയ ശേഷമാണ് ടീം ഖത്തറിലെ ആരാധകരെ കാണാനെത്തുന്നത്.
എന്നാല്‍ ഖത്തറില്‍ പി.എസ്.ജിക്ക് മത്സരങ്ങളൊന്നുമിമില്ല. പകരം ലോകകപ്പ് പ്രചാരണ പരിപാടികളിലാണ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുക. രണ്ട് ലോകകപ്പ് വേദികളികളിലും സന്ദര്‍ശനം നടത്തും. ഇതിന് പുറമെ ക്യു.എന്‍.ബി, ഖത്തര്‍ ടൂറിസം, ഖത്തര്‍ എയര്‍ വേസ്, ആസ്‌പെറ്റാര്‍, തുടങ്ങിയ ടീം സ്‌പോണ്‍സര്‍മാരുടെ പരിപാടികളിലും സൂപ്പര്‍താരനിര പങ്കെടുക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News