Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ക്രിക്കറ്റ് താരങ്ങൾക്കും ഖത്തർ ലോകകപ്പിനെ കുറിച്ച് പറയാനുണ്ട്,സ്വപ്‌ന മത്സരം പോർച്ചുഗൽ vs ഉറുഗ്വേയാണെന്ന് പ്രഗ്യാൻ ഓജ

November 17, 2022

November 17, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : ഖത്തർ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആവേശത്തിലാണ്.ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ ക്യാപ്റ്റനുമായ സച്ചിൻ ടെണ്ടുൽക്കർ മുതൽ വിരാട് കൊഹ്‌ലി വരെ ഉൾപ്പെടെയുള്ളവർക്ക് ഇഷ്ട താരങ്ങളും ടീമുകളുമുണ്ട്.

സച്ചിൻ ടെണ്ടുൽകർ 
ഫുട്ബോൾ ആരാധകനായ സച്ചിൻ നേരത്തെ കൊച്ചി ആസ്ഥാനമായ ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ കൂടിയായിരുന്നു.അർജന്റീനയുടെ കടുത്ത ആരാധകനായ സച്ചിന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ലയണൽ മെസ്സിയാണ്.

എം.എസ് ധോണി
മുൻ ഇന്ത്യൻ ക്യാപ്റ്റഎം.എസ് ധോണി കടുത്ത പോർച്ചുഗൽ ആരാധകനാണെന്നാണ് സഹ താരങ്ങൾ പറയുന്നത്.മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ ധോണിയുടെ പ്രിയപ്പെട്ട കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനുമാണ് അദ്ദേഹം.

പ്രഗ്യാൻ ഓജ
പോർച്ചുഗലിനെ പിന്തുണയ്ക്കുഓജയുടെ പ്രിയപ്പെട്ട കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.റൊണാൾഡോയെ തത്സമയം കാണാനായി പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരത്തിനായി ദോഹയിൽ എത്തുമെന്ന് ഓജ പറഞ്ഞു.

“അതെ, 2022ലെ ഫിഫ ലോകകപ്പിനായി ഞാൻ ഖത്തറിലേക്ക് പോകുകയാണ്. പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരം നേരിൽ കാണണം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിന് പ്രധാന കാരണം..റൊണാൾഡോ ദോഹയിൽ കളിക്കുന്നത് കാണണം"-അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലി
മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കൊഹ്‌ലിയും വലിയ ഫുട്ബോൾ ആരാധകനാണ്.പരിശീലന സെഷനുകൾക്കിടെ ഫുട്‍ബോൾ കളിക്കാൻ സമയം കണ്ടെത്തുന്ന താരം.കഴിഞ്ഞ യൂറോ 2020 ൽ ഉൾപെടെ കോഹ്‌ലി ജർമനിയുടെ കട്ട ഫാനാണ്. എന്നാൽ തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് കൊഹ്‌ലി പറയുന്നു.

ആർ.അശ്വിൻ

“ഞാൻ എപ്പോഴും സ്‌പെയിനിന്റെ ആരാധകനാണെന്ന് ക്രിക്കറ്റ് പിച്ചുകളെ വിറപ്പിക്കുന്ന അശ്വിൻ.
“ഞാൻ എപ്പോഴും സ്‌പെയിനിന്റെ ആരാധകനാണ്. ഈ വർഷം അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറപ്പ് പറയാനാവില്ല.അതിനായി കാത്തിരിക്കുകയാണ്, മറ്റ് ഫുട്ബോൾ ടീമുകൾ കളിയുടെ നിലവാരം ഉയർത്തി, കഴിഞ്ഞ ലോകകപ്പ് ഏറെ അതിശയകരമായിരുന്നു, ”അശ്വിൻ സ്പോർട്സ് 18 നോട് പറഞ്ഞു.

എന്നാൽ അശ്വിന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ഫ്രാൻസ് സെൻസേഷൻ കൈലിയൻ എംബാപ്പെയാണ്.ഖത്തർ ലോകകപ്പിൽ ഒരുപാട് പുതിയ താരങ്ങൾ  മുൻ നിരയിലേക്ക് വരുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News