Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ദോഹയിൽ കാർ പാർക്കിങ് ഇനി കൂടുതൽ സ്മാർട്ടാവും,ഡിജിറ്റൽ സേവനത്തിന് തുടക്കമായി

October 28, 2022

October 28, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ലഭ്യമായ പാർക്കിങ് സൗകര്യങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന സ്മാർട്ട് പാർക്കിങ് സേവനത്തിന് ദോഹയിൽ തുടക്കമായി.വ്യാഴാഴ്ച  ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി എന്നിവർ ചേർന്നാണ് സ്മാർട്ട് പാർക്കിങ് മൊബൈൽ ആപ് പുറത്തിറക്കിയത്.

സ്മാർട്ട് ഖത്തർ പ്രോഗ്രാമിന്റെ (TASMU) ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.ഖത്തറിലെ ഡ്രൈവർമാർക്കും കാർ പാർക്കിംഗ് ഉടമകൾക്കും ഏകീകൃത ഡിജിറ്റൽ അനുഭവം നൽകുന്നതാണ് പദ്ധതി.

സൂഖ് വാഖിഫ്, അൽ ബിദാ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മഷീറബ്, എന്നിവിടങ്ങളിലെ 28,000-ലധികം പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമെ,സുപ്രധാന റോഡുകളിലും കോർണിഷ്, വെസ്റ്റ് ബേ തുടങ്ങിയ ഭാഗങ്ങളിലും ലഭ്യമായ പാർക്കിങ് ഇടങ്ങൾ ഈ മൊബൈൽ ആപ് വഴി എളുപ്പത്തിൽ കണ്ടെത്താനാവും.പാർക്കിംഗ് സ്ഥലങ്ങളിൽ വാഹന ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഏറ്റവും പുതിയ പാർക്കിംഗ് സെൻസറുകൾ ഉപയോഗിച്ച് ഖത്തറിലെ എല്ലാ പാർക്കിംഗ് സ്ഥലങ്ങളും ഡിജിറ്റലായി ലഭ്യമാക്കാനും സ്മാർട്ട് പാർക്കിംഗ് സേവനം വഴി കഴിയും.

ഗൂഗ്ൾപ്ലേയിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും TASMU എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്‌താൽ ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.
ലിങ്കുകൾ ചുവടെ :

 App Store

Google Play

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News