Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒരു ടിക്കറ്റിൽ മൂന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം,ഒപ്പം ലോകകപ്പ് മത്സരങ്ങളും കാണാം

August 31, 2022

August 31, 2022

അൻവർ പാലേരി   
ദോഹ : 2022 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത് ഖത്തറിലാണെങ്കിലും അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അയൽരാജ്യങ്ങളായ സൗദിയും യു.എ.ഇയും.ഇതിന്റെ ഭാഗമായി ഖത്തറിലെത്തുന്ന ഫുട്‍ബോൾ ആരാധകർക്കായി ഇരു രാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖല ആകർഷണീയമായ നിരവധി പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൽ ഏറ്റവും പ്രധാനം ലോകകപ്പ് കാലയളവിൽ ഇരു രാജ്യങ്ങളിലും പലതവണ സന്ദർശിക്കാനുള്ള മൾട്ടിപ്പിൾ വിസ സൗകര്യമാണ്.

ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക്  രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കുമെന്ന് സൗദി പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഇളവുകളുമായി യു.എ.ഇയും രംഗത്തെത്തിയിരിക്കുകയാണ്.

ഹയ്യ കാർഡ് ഉടമകൾ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി ഇലക്ട്രോണിക് വിസ നേടിയാൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇപ്രകാരം എൻട്രി വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കമെന്ന വ്യവസ്ഥയില്ല.അതേസമയം, രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ഹയ്യ കാർഡ് ഉടമകൾക്ക് 90 ദിവസത്തെ വിസാരഹിത പ്രവേശനമാണ് യു.എ.ഇ വാഗ്ദാനം ചെയ്തിരിക്കുന്നത്.ആവശ്യമെങ്കിൽ വീണ്ടും 90 ദിവസത്തേക്ക് കൂടി വിസാ കാലയളവ് ദീർഘിപ്പിക്കുകയും ചെയ്യാം.പലതവണ ഖത്തർ സന്ദർശിച്ചു തിരിച്ചുവരാനുള്ള എൻട്രി പെർമിറ്റിന് 100 ദിർഹമാണ് ഈടാക്കുക.

ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’ കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. 2022 നവംബർ ഒന്നിനും 2023 ജനുവരി 23നുമിടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായിരിക്കും ഹയ്യ കാർഡ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News