Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് ഓഫീസുകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം,ശൂറാ കൗൺസിൽ ചർച്ച ചെയ്തു

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പുനഃസംഘടിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും വേണമെന്ന ആവശ്യം ശൂറ കൗൺസിൽ ചർച്ച ചെയ്തു.വിഷയത്തിൽ പൊതു ചർച്ച വേണമെന്ന അംഗങ്ങളുടെ  അഭ്യർത്ഥന പരിഗണിച്ചാണ് സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രതിവാര യോഗം ഇതുസംബന്ധിച്ച് ചർച്ച നടത്തിയത്.

ഗാർഹിക തൊഴിലാളികൾക്കുള്ള നിയമഭേദഗതികളും എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

തൊഴിൽ നിയമം ലംഘിക്കുന്ന ചില റിക്രൂട്ട്‌മെന്റ് ഓഫീസുകളെക്കുറിച്ച് പൗരന്മാർ നൽകിയ പരാതികൾ ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ വിഷയം ഉന്നയിച്ചത്.ഗാർഹിക തൊഴിലാളികളുടെ ചാടിപ്പോകൽ,റിക്രൂട്മെന്റിലെ ഉയർന്ന ചിലവ്, ജീവനക്കാർക്കുള്ള പരിശീലനത്തിന്റെയും യോഗ്യതയുടെയും അഭാവം, ചില കുടുംബങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിക്കുന്നത്, മറ്റ് വെല്ലുവിളികൾ എന്നിവ തടയുന്നതിന് നിയമഭേദഗതി വേണമെന്നാണ് അംഗങ്ങളുടെ ആവശ്യം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News