Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കായിക ദിനത്തിൽ ഭൂകമ്പബാധിതർക്ക് ഐക്യദാർഢ്യവുമായി ശൈഖ മോസ,ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിതാവ് അമീറും എത്തി

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികളിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.മന്ത്രിമാരും ഉന്നതരും അടങ്ങിയ പ്രമുഖർക്കൊപ്പം സൂഖ് വാഖിഫിലാണ് മുൻ ഭരണാധികാരി നടക്കാനിറങ്ങിയത്. ശൈഖ്  അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ്യ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, എന്നിവർക്ക് പുറമെ നിരവധി ശൈഖുമാരും അദ്ദേഹത്തെ അനുഗമിച്ചു.

അതേസമയം,ഖത്തർ ഫൗണ്ടേഷന്റെ ഈ  ദേശീയ കായിക ദിന പരിപാടികൾക്ക് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ  മോസ ബിൻത് നാസർ തുടക്കം കുറിച്ചു. തുർക്കിയെയും സിറിയയെയും സഹായിക്കാൻ ‘വാക്ക് ഫോർ എ കോസ്’ എന്ന പേരിൽ ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  വാക്കത്തോണിന് ശൈഖ  മോസ നേതൃത്വം നൽകി.ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് അൽതാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാൻ ബിൻ ഹമദ് അൽതാനി എന്നിവരും വാക്കത്തോണിൽ പങ്കെടുത്തു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News