Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ബാബാ രാംദേവിന്റെ പതഞ്‌ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ്

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ: ഇന്ത്യയിലെ വംശീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നിരവധി തവണ കടുത്ത വിമർശനവുമായി രംഗത്തെത്തിയ  ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. തന്റെ ട്വിറ്റർ പേജിൽ  ബാബാ രാംദേവിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ശൈഖ  ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

 

#Boycott #Patanjali #HateMonger
قاطعوا هذه المنتجات الذي صاحبها خرج متحدثاً يسب الإسلام و المسلمين و المسيحين و يشجع بقتلهم و إخراجهم عن البلاد. لا أدري ماذا حصل عند الهنود و لكني أطالب الدولة بمنع منتجات هذا الإرهابي الذي يهدد سلامتنا و جماعتنا. @moiuae @MoEUAE9 pic.twitter.com/ZRx08oYEuP

— Hend F Q (@LadyVelvet_HFQ) February 8, 2023


ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ രാജ്യം തയാറാകണമെന്നും ട്വീറ്റിൽ പറയുന്നു.

സമാധാനപരമായി യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ, എങ്കിലും ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്ലിംകൾ അറിയാതെ വാങ്ങുകയാണ്. ഇതിലൂടെ അയാൾ ദശലക്ഷക്കണക്കിന് പണമാണ് സമ്പാദിക്കുന്നത്.

കൂട്ടക്കൊലയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമോ അക്രമമോ യു.എ.ഇ അംഗീകരിക്കില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്ത് മാത്രം നിലനിർത്തുക. എല്ലാവരെയും പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് എന്റെ രാജ്യം. ഗുരുവിന്റെ വ്യാജവേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ഹിന്ദിന്റെ ട്വീറ്റിൽ രൂക്ഷമായി വിമർശിക്കുന്നു.

നിരവധി പേരാണ് ട്വിറ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. അറബ് ലോകത്ത് വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

 ബിജെപി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് മുമ്പും അവർ രംഗത്ത് എത്തിയിരുന്നു. മോദിയുടെ ഫാസിസത്തെ കുറിച്ചാണ് അവർ വിമർശനം ഉയർത്തിയിരുന്നത്.

 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 

 


Latest Related News