Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഹിജ്‌റ വർഷാരംഭം,ഷാർജയിൽ പൊതുമേഖലാ സ്ഥാപങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായ നാല്‌ ദിവസം അവധി

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ
ഷാർജ : ഇസ്‌ലാമിക് പുതുവത്സര പിറവിയായ  മുഹറം പ്രമാണിച്ച് ഷാർജയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹ്യൂമൻ റിസോഴ്‌സ് വകുപ്പ് നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു.ഈ മാസം 20 ന് ഹിജ്‌റ പുതുവത്സര അവധി ആരംഭിക്കും.അവധി കഴിഞ്ഞ് 24 ന് പ്രവൃത്തി ദിവസം പുനരാരംഭിക്കും.

ഷാർജ സർക്കാർ വകുപ്പുകൾ 2022 ജനുവരിയിൽ മൂന്നു ദിവസത്തെ വാരാന്ത്യത്തിലേക്ക് മാറിയിരുന്നു.വ്യാഴാഴ്ച ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് ദീർഘമായ വാരാന്ത്യം (വ്യാഴം, വെള്ളി, ശനി, ഞായർ) ലഭിക്കും. സ്വാകാര്യ മേഖലയുടെ അവധി വൈകാതെ പ്രഖ്യാപിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News