Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നുള്ള രണ്ടാമത്തെ വിദഗ്ധ മെഡിക്കൽ സംഘവും ദുരന്തഭൂമിയിലേക്ക് തിരിച്ചു

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഭൂകമ്പത്തിൽ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് രണ്ടാമത്തെ സന്നദ്ധ മെഡിക്കല്‍ സംഘം ഖത്തറിൽ നിന്ന് സിറിയയിലേക്ക് തിരിച്ചു.

13 വോളണ്ടിയര്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘം വടക്കന്‍ സിറിയയിലേക്ക് പോകുന്നതിന് തുര്‍ക്കിയില്‍ എത്തിയതായി ഖത്തര്‍ റെഡ് ക്രസന്റ് അറിയിച്ചു. ഈ ഡോക്ടര്‍മാര്‍ വിവിധ ശസ്ത്രക്രിയകളും മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളും കൈകാര്യം ചെയ്യുന്നവരാണ്. കൂടാതെ സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്ന വൈദഗ്ധ്യവും ഉണ്ട്.

വടക്കന്‍ സിറിയയിലെ ആശുപത്രികളില്‍ ചെറിയ ശസ്ത്രക്രിയകള്‍ നടത്തുന്ന എട്ട് ഡോക്ടര്‍മാരുടെ ആദ്യ ടീമിനൊപ്പം രണ്ടാമത്തെ മെഡിക്കല്‍ സംഘവും ചേരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News