Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രവാസികളുടെ പെൺമക്കൾക്ക് സ്കോളർഷിപ്പുമായി മലയാളികളായ പ്രവാസി ദമ്പതികൾ,യു.എ.ഇയിലുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ  
ദുബായ് : യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളുടെ പെൺമക്കൾക്ക് സ്കോളർഷിപ്പുമായി മലയാളി ദമ്പതികൾ. അപേക്ഷകരിൽ നിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കളെ തെരഞ്ഞെടുത്താൻ  പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പ് നൽകുന്നത്.

നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യുഎഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി,  ഒരു വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി പരിശോധിച്ചാണ് അർഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാവിനും, മകൾക്കും അപേക്ഷിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News