Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അർജന്റീനയുടെ വിജയക്കുതിപ്പിനെ അറേബ്യൻ മണ്ണിൽ തളച്ച് സൗദി അറേബ്യ,ലുസൈൽ സ്റ്റേഡിയത്തിൽ ആരാധകരുടെ കണ്ണീർ കാഴ്ചകൾ

November 22, 2022

November 22, 2022

 

അൻവർ പാലേരി
ദോഹ : 36 മത്സരങ്ങളിൽ പരാജയമറിയാത്ത വിജയക്കുതിപ്പുമായി ദോഹയിലെത്തിയ മെസിയുടെ അർജന്റീനയെ അറേബ്യൻ മണ്ണിൽ സൗദി അറേബ്യ തളച്ചു.ആദ്യപകുതിയിൽ മെസിയുടെ ഒരു ഗോളിൽ മുന്നിട്ടുനിന്ന അർജന്റീന രണ്ടാം പകുതിയായതോടെ സൗദിയുടെ കരുത്തിന് മുന്നിൽ പതറുകയായിരുന്നു.

ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി മെസ്സി  ഗോളാക്കിയപ്പോൾ  സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി രണ്ടാം പകുതിയിൽ അട്ടിമറി വിജയം ഉറപ്പാക്കുകയായിരുന്നു.സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ അർജന്റീനയുടെ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

മെസിയുടെ ആദ്യഗോളോടെ ലുസൈൽ സ്റ്റേഡിയത്തിൽ ആവേശത്തിൽ ആറാടിയ അർജന്റീനിയൻ ആരാധകർക്ക് സൗദിയുടെ അട്ടിമറി വിജയം കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.അർജന്റീനക്ക് എന്തുപറ്റി എന്നതിൽ കൂടുതൽ സൗദിയുടെ കരുത്തും കളിയിലെ മികവുമാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News