Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
റുമൈല ആശുപത്രിയിലെ വയോജനങ്ങൾക്കുള്ള ഔട്പേഷ്യന്റ് വിഭാഗം അൽസദ്ദ് ഹെൽത്ത് സെന്ററിലേക്ക് മാറുന്നു

June 29, 2023

June 29, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :നവീകരണ പ്രവർത്തനങ്ങൾക്കായി റുമൈല ആശുപത്രിയിലെ വയോജനങ്ങൾക്കുള്ള ഔട്പേഷ്യന്റ് വിഭാഗം താൽകാലികമായി അൽ സദ്ദ് ഹെൽത്ത് സെന്ററിലേക്ക് മാറ്റുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു.രോഗികൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ലക്ഷ്യമാക്കി ഏതാനും മാസങ്ങൾക്കകം വിപുലീകരണം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.ഇതിന്റെ ഭാഗമായാണ് ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ റുമൈല ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് ജെറിയാട്രിക് വിഭാഗം അൽ സദ്ദിലെക്ക് മാറ്റുന്നത്.

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ, ഔട്ട്പേഷ്യന്റ് ജെറിയാട്രിക് വിഭാഗം റുമൈലയിലേക്ക് തന്നെ മാറ്റും. 

ഈ കാലയളവിലുടനീളം ഷെഡ്യൂൾ ചെയ്തിട്ടുള്ള ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുള്ള രോഗികളെ SMS വഴി നേരിട്ട് മാറ്റങ്ങളെക്കുറിച്ച് അറിയിക്കും.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ ഏറ്റവും പുതിയ ആരോഗ്യ കേന്ദ്രമാണ് അൽ സദ്ദ് ഹെൽത്ത് സെന്റർ.

കൂടുതൽ വിവരങ്ങൾക്ക്, HMC-യുടെ കസ്റ്റമർ സർവീസുമായി(Nesma'ak) 16060 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News