Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആർ.എസ്.സി ദേശീയ തർതീൽ സമാപിച്ചു,ദോഹ സോൺ ജേതാക്കൾ

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: വിശുദ്ധ ഖുർആനിന്റെ ജനകീയ പഠന - പാരായണം ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഖത്തർ ദേശീയ  ഘടകം സംഘടിപ്പിച്ച ആറാം എഡിഷൻ ദേശീയ തർതീലിന് മെസീല ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ പ്രൗഢ സമാപനം. ഖത്തറിലെ  എഴുപത് യൂനിറ്റുകളിലും പതിനാലു സെക്ടറുകളിലും നാലു സോണുകളിലുമായി ഒരു മാസക്കാലം നീണ്ട പരിപാടികൾക്കാണ്  വെളളിയാഴ്ച തിരശ്ശീല വീണത്.

 76 പോയന്റുകൾ നേടി ദോഹ സോൺ ജേതാക്കളായി. എയർപോർട്ട്, അസീസിയ്യ എന്നീ സോണുകൾ യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നേരത്തെ നടന്ന ഖുർആൻ എക്സ്പോ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്നേഹത്തേയും സൗഹൃദത്തേയും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൽ വലിയ ധർമമാണെന്നും അതിനു വേണ്ടി ആർ.എസ്.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു

വൈകിട്ട് നാലു മണിക്ക് നടന്ന സമാപന സംഗമം സ്വാഗത സംഘം കൺവീനർ റഹ്മത്തുല്ലാഹ് സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഖുർആനെ സമൂഹത്തിൽ കൂടുതൽ പഠിക്കാനും ചർച്ച ചെയ്യാനും ഇത്തരം പരിപാടികൾക്കാവുമെന്നും ഇന്ത്യയിൽ ദേശീയ തലത്തിൽ എസ്.എസ്. എഫ്  അത്തരം വലിയ ദൗത്യമാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്നും ഗോൾഡൻ ഫിഫ്റ്റി പ്രഭാഷണത്തിനിടെ  അബ്ദുറശീദ് മാസ്റ്റർ നരിക്കോട് അഭിപ്രായപ്പെട്ടു.

അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം ഉദ്ബോധന ഭാഷണം നടത്തി. സയ്യിദ് ജഅ്ഫർ തങ്ങൾ, ബശീർ പുത്തൂപ്പാടം, ബ്രിട്ടീഷ് സ്കൂൾ എം. ഡി ഷാജി, അബ്ദുൽ അസീസ് സഖാഫി പാലോളി, സലാം ഹാജി പാപ്പിനിശ്ശേരി, കരീം ഹാജി കാലടി, മൊയ്തീൻ ഇരിങ്ങല്ലൂർ, അശ്റഫ് സഖാഫി, സജ്ജാദ് മീഞ്ചന്ത, ശകീർ ബുഖാരി, ശഫീഖ് കണ്ണപുരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉബൈദ് വയനാട് സ്വാഗതവും ശംസുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News