Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സിനിമ ചെറുപ്പക്കാരുടേത് മാത്രമാകരുതെന്ന് നടൻ മമ്മൂട്ടി,‘റോഷാകി'ന്റെ രാജ്യാന്തര ലോഞ്ചിങ് താരസല്ലാപമായി

October 01, 2022

October 01, 2022

അൻവർ പാലേരി
ദോഹ: സിനിമ എന്നും ചെറുപ്പമാണെങ്കിലും എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം സിനിമകളെന്ന് നടൻ മമ്മൂട്ടി സൈകോ ത്രില്ലറായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ‘റോഷാകിൻെറ’  വിശേഷങ്ങൾ  ഖത്തറിലെ ചലച്ചിത്രാസ്വാദകരുമായി പങ്കുവെക്കാനാണ് താരം ദോഹയിലെത്തിയത്.

:"സമൂഹത്തിലെ 25 ശതമാനം യുവാക്കൾക്കും സിനിമ വലിയൊരു ഭ്രമമാണ്. അവർ ഗൗരമവമായി പിന്തുടരുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. കാഴ്ചക്കാരായും, സിനിമ പ്രവർത്തകരായും അതിനൊപ്പം ചേരാൻ ആഗ്രഹിച്ചുമെല്ലാം വലിയൊരു വിഭാഗം യുവാക്കൾ സിനിമയെ പിന്തുടരുന്നുണ്ട്. ഒരു വീട്ടിൽ ചുരുങ്ങിയത് രണ്ടു പേരെങ്കിലും സിനിമാ ഭ്രാന്തന്മാരായുണ്ട്. തൊഴിൽ എന്ന നിലയിലും സിനിമ ഇവരെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്"- അതേസമയം, സിനിമ  ചെറുപ്പക്കാരുടെ മാത്രമായി മാറരുത്. മധ്യവസ്കനും മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇഷ്ടപ്പെടാവുന്ന ഘടകങ്ങൾ സിനിമയിൽ അടങ്ങിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ അരികും അറ്റവും മുറിയുമൊക്കെ മാത്രമേ പറയൂ എന്ന മുഖവുരവോടെയാണ് മമ്മൂട്ടി ‘റോഷാക്’ ഗ്ലോബൽ  ലോഞ്ചിൻെറ ഭാഗമായി ആരാധകർക്ക് മുന്നിലെത്തിയത്. മാധ്യമപ്രവർത്തകരുടെയും ചലച്ചിത്രാസ്വാദകരുടെയും . ചോദ്യങ്ങളിൽ നിന്ന് മെയ്‌വഴക്കത്തോടെ  ഒഴിഞ്ഞുമാറിയ മമ്മൂട്ടി എല്ലാവരുടെയും ചോദ്യങ്ങൾക്ക് വളരെ കരുതലോടെയാണ്  മറുപടി നൽകിയത്.

 ട്രൂത്ത് േഗ്ലാബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റീജ്യനൽ ഡയറക്ടർ റാഷിദ്, റീജ്യനൽ മാനേജർ ആർജെ സൂരജ് എന്നിവരും പങ്കെടുത്തു. റോഷാക്ക് ഒക്ടോബര്‍ ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റീലീസ് ചെയ്യുമെന്നും എല്ലാവരും തിയേറ്ററുകളില്‍ നിന്ന് തന്നെ സിനിമ കാണണമെന്നും മമ്മുട്ടി ആവശ്യപ്പെട്ടു.

ജനപ്രീതി നേടിയ ചിത്രങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രങ്ങളുടെ വേഷത്തിൽ വേദിയിലെത്തിയ കുട്ടികളുടെ പ്രകടനവും ശ്രദ്ധേയമായി.ഈ കുട്ടികളെ ചേർത്തുനിർത്തി അവർക്കൊപ്പം ഫോട്ടോ എടുത്താണ് താരം മടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News