Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്പാനിഷ് ഫുട്‍ബോൾ താരം റോഡ്രിഗോ മൊറേനോ ഇനി ഖത്തറിലെ അൽ റയ്യാൻ ക്ലബ്ബിനായി പന്തുതട്ടും

July 14, 2023

July 14, 2023

ന്യൂഡസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : സ്പാനിഷ് ഫുട്‍ബോളിലെ ഫോർവേഡ് റോഡ്രിഗോ മൊറേനോ ലീഡ്‌സ് യുണൈറ്റഡ് വിട്ട് ഖത്തറിലെ അൽ-റയ്യാൻ ക്ലബ്ബിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

32 -കാരനായ റോഡ്രിഗോ സ്പാനിഷ് ടീമായ വലൻസിയയിൽ നിന്നാണ്  2020-ൽ ലീഡ്‌സ് യുണൈറ്റഡിലേക്ക് മാറിയത്.കഴിഞ്ഞ സീസണിൽ 15 ഗോളുകളുമായി അവരുടെ ടോപ് സ്‌കോററായി ഉയർന്നുവെങ്കിലും ക്ലബ്ബിനെ പ്രീമിയർ ലീഗിൽ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല.പത്തൊൻപതാം നമ്പർ ജെഴ്‌സിയിലാണ് റോഡ്രിഗോ അൽ റയ്യാനിൽ പന്ത് തട്ടുക.

അതേസമയം,അൽ റയ്യാനുമായി എത്ര വർഷത്തേക്കാണ് കരാർ ഉണ്ടാക്കിയതെന്നോ ട്രാൻസ്ഫർ തുക എത്രയാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News