Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ മഴ തുടരുന്നു,വാഹമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:ഖത്തറിൽ ഇന്ന് രാവിലെ  മുതൽ തുടരുന്ന മഴ ഏതാനും മണിക്കൂറുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.തീരപ്രദേശങ്ങളിൽ രാത്രി 6 മണി വരെ മൂടൽമഞ്ഞനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ  ഇടിയോടു കൂടിയ മഴ ലഭിക്കും. രാത്രി തണുപ്പ് കൂടുമെന്നും  കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.

ഇടിയോട് കൂടിയ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ദൃശ്യപരത 04 മുതൽ 08/3 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.കടൽത്തീരത്ത് 2 മുതൽ 4 അടി വരെ തിരമാലകൾ ഉയരും. 

അതേസമയം,രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും രാവിലെ മുതൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നതിനാൽ പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News