Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ തോരാമഴ,ശനിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

January 07, 2023

January 07, 2023

അൻവർ പാലേരി / ഫോട്ടോ : ഷഹിൻ ഒളകര 

ദോഹ :ഏറെക്കാലത്തിന് ശേഷം ഖത്തറിൽ രാപ്പകലില്ലാതെ പെയ്ത തുടർച്ചയായ മഴ അവധി ദിനത്തിൽ പ്രവാസികൾ ഉൾപെടെ ആഘോഷമാക്കി.ഇന്നലെ വെള്ളിയാഴ്ച വെളുപ്പിന് ആരംഭിച്ച മഴ ശനിയാഴ്ച രാവിലെയും തുടരുകയാണ്.ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.

 

ഖത്തറിലുടനീളം ലഭിച്ച തുടർച്ചയായ മഴയെ മലയാളികൾ ഉൾപെടെ വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.പലരും കുടുംബസമേതം പുറത്തിറങ്ങി വാഹനങ്ങളിൽ നഗരം ചുറ്റിക്കറങ്ങി മഴക്കാഴ്ചകളിൽ മുഴുകി.അതേസമയം,കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വിഭജിച്ചു നൽകിയ ഒട്ടേറെ വില്ലകളിൽ മഴവെള്ളം കയറിയത് പ്രവാസികൾ ഉൾപെടെയുള്ള പലരുടെയും ജീവിതം ദുസ്സഹമാക്കി.തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിന്റെ അകത്തേക്കെത്തിയ മഴവെള്ളം ഒഴുക്കിക്കളയാനും വീട് തുടച്ചു വൃത്തിയാക്കാനുമായി വീട്ടമ്മമാർ ഏറെ പണിപ്പെടേണ്ടി വന്നു. 

രാജ്യത്തെ താപനില 14 മുതൽ19 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നത് യഥാർത്ഥ ശൈത്യകാല അനുഭവമാണ്  നൽകുന്നത്..ശനിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പമായിരിക്കും മഴ ലഭിക്കുക..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News