Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റാസൽഖൈമയിൽ കനത്ത മഴ തുടരുന്നു,ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

January 08, 2023

January 08, 2023

ന്യൂസ്‌റൂം ബ്യുറോ 

റാസൽഖൈമ : കഴിഞ്ഞ ദിവസം കനത്ത മഴ പെയ്ത യു.എ.ഇയില്‍ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്.. ഞായര്‍ പുലര്‍ച്ചെ മുതല്‍, റാസല്‍ഖൈമ എമിറേറ്റിലും പരിസര പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മലനിരകളില്‍ കനത്ത മഴ പെയ്തത്  പാറക്കെട്ടുകളില്‍നിന്ന് താഴ് വരകളിലേക്ക് ശക്തമായ ഒഴുക്കിന് കാരണമായി.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും  എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പിന്തുടരണമെന്നും റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബി ആവശ്യപ്പെട്ടു.
യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ കനത്ത തോതിലാണ് മഴ പെയ്തത്. ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണ് ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ ഇടിമിന്നലോടെയായിരുന്നു മഴ. വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News