Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മികച്ച കുടിവെള്ളം, സഫാ വാട്ടറിന് ക്വാളിറ്റി മാർക്ക് അംഗീകാരം 

June 15, 2021

June 15, 2021

ദോഹ: ഖത്തറിലെ മുൻനിര കുടിവെള്ള കമ്പനിയായ സഫ വാട്ടറിന് ഭക്ഷ്യഗുണമേന്മക്കുള്ള ഖത്തർ ക്വാളിറ്റി മാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ കുടിവെള്ള ഉൽപാദക കമ്പനിയാണ് സഫ ഇൻറർനാഷനൽ. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജി (ക്യു.ജി.ഒ.എസ്.എം) ചെയർമാൻ മുഹമ്മദ് അഷ്റഫ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഒരു കമ്പനിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ഉന്നത അംഗീകാരമാണ് ഖത്തർ ക്വാളിറ്റി മാർക്ക്. ഇതിലൂടെ ദേശീയ ഉൽപന്നങ്ങളുടെ മേഖല ആഗോളതലത്തിലെ ഗുണനിലവാരം വിലയിരുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ഖത്തറി‍െൻറ ഗുണനിലാവര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ഉന്നതനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനാലാണ് സഫ വാട്ടറിന് ഈ അംഗീകാരം നേടാനായത്. ഖത്തറിൽ എവിടെയും കൃത്യസമയത്തിനുള്ളിൽ ഉന്നത ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയർമാൻ മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഉപഭോക്താക്കളുടെ തൃപ്തി കണക്കിലെടുത്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ഗുനനിലവാരം കാത്തുസൂക്ഷിക്കുക എന്നതാണ് തങ്ങളുടെ നയവും മൂല്യവും. അതിനാലാണ് ബിസിനസ് വളരുന്നതും ഉപഭോക്താക്കളുടെ അംഗീകാരം ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


Latest Related News