Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ക്യൂ.കെ.എം.സി സ്പോർട്സ് മീറ്റിന് ഗംഭീര തുടക്കം,നാളെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറും

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ കുറ്റ്യാടിക്കാരുടെ കൂട്ടായ്മയായ ക്യൂ.കെ.എം.സി(QKMC)  ഖത്തർ കുറ്റ്യാടി മഹല്ല് കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ്-2023ന്  തുടക്കമായി. പരിപാടിയുടെ ഭാഗമായി ഭാഗമായി ബുധനാഴ്ച വൈകുന്നേരം ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ്‌ മത്സരത്തിൽ തുമാമ ടസ്‌കേഴ്‌സിനെ 24 റൺസിന് തോൽപ്പിച്ച്‌ അൽ വക്ര വാരിയേഴ്‌സ് ജേതാക്കളായി.

ഫെബ്രുവരി 24 വെള്ളിയാഴ്ച്  ഉച്ചക്ക് 1 മണിമുതൽ രാത്രി 9 മണി വരെ അൽ ജസീറ അക്കാദമിയിൽ വിവിധ കായിക വിനോദ പരിപാടികളും മത്സരങ്ങളും നടക്കുമെന്ന് പ്രസിഡന്റ് അഷ്‌കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.QKMC അംഗങ്ങളായ കുറ്റ്യാടി നിവാസികളെ നാല്  ടീമുകളാക്കി തിരിച്ച് വോളീബോൾ , ഫുട്ബോൾ , കമ്പവലി തുടങ്ങി വിവിധ കായിക മത്സരങ്ങൾ അരങ്ങേറും.ഇതിനുപുറമെ, സ്ത്രീകൾക്കും കുട്ടികൾക്കുമായി മറ്റു കലാ - കായിക മത്സരങ്ങൾ കൂടി ഉൾപെടുത്തിയിട്ടുണ്ട്. 

കുറ്റ്യാടിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രവാസികളുടെ ക്ഷേമം മുൻനിർത്തി 2012 ൽ രൂപീകൃതമായ QKMCയിൽ നിലവിൽ രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News