Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
റിലയൻസിന്റെ ഓഹരികൾ സ്വന്തമാക്കാൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിററി(ക്യൂ.ഐ.എ)ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്

July 26, 2023

July 26, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ (RELI.NS) റീട്ടെയിൽ വിഭാഗത്തിന്റെ ഓഹരികൾ  വാങ്ങാൻ ഖത്തർ  ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യൂ.ഐ.എ) ചർച്ചകൾ തുടങ്ങിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 100 ബില്യൺ ഡോളറിന്റെ ബിസിനസ്സ് മൂല്യമുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ 1 ബില്യൺ ഡോളർ നിക്ഷേപം നടത്തി ഒരു ശതമാനം  ഓഹരി സ്വന്തമാക്കാനാണ് ക്യൂ.ഐ.എ ശ്രമിക്കുന്നതെന്ന് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ (RELI.NS) ഓഹരി വില കഴിഞ്ഞ ഒരാഴ്ചക്കിടെ  2.1 ശതമാനം വരെ ഉയർന്ന് വൻ നേട്ടം രേഖപ്പെടുത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News