Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ചരിത്ര നേട്ടം, ഖത്തർ കമ്യുണിറ്റി ഫുട്‍ബോൾ ലീഗിൽ(ക്യൂ.സി.എഫ്.എൽ) സിറ്റി എക്സ്ചേഞ്ച് ഫൈനലിൽ

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിക്കുന്ന ഖത്തർ കമ്മ്യൂണിറ്റി റമദാൻ ഫുട്ബോൾ ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഫുട്ബോൾ ക്ലബ് മെഗാ ഫൈനലിന് യോഗ്യത നേടി .ഖത്തറിലെ മുൻനിര എക്സ്ചേഞ്ച് കമ്പനിയായ സിറ്റി എക്സ്ചേഞ്ചിന്റെ കീഴിലുള്ള സിറ്റി എക്സ്ചേഞ്ച് എഫ്സി ആണ് സ്വപ്നതുല്യമായ  നേട്ടം കൈവരിച്ചത്.

രണ്ടാഴ്ചയോളം നീണ്ടുനിന്ന ലീഗ്-നോക്ക്ഔട്ട് മത്സരങ്ങളിൽ ഇംഗ്ലണ്ട് ,ടുണീഷ്യ ,അൾജീരിയ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചു മത്സരിച്ച EVOYOUTH FC ,AUGWAY FC ,CALCIO FC എന്നിവരെ പരാജയപ്പെടുത്തിയതിന് പിന്നാലെ  സെമിയിൽ ശക്തരായ ഉഗാണ്ടൻ കമ്മ്യൂണിറ്റി ടീം QATAR CRANES FC യെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അടിയറവു പറയിച്ചാണ് സിറ്റി എക്സ്ചേഞ്ച് എഫ്സി ഫൈനലിലേക്ക് യോഗ്യത നേടിയത് .

ഏപ്രിൽ 14 ന് വെള്ളിയാഴ്ച(ഇന്ന്) രാത്രി 9 മണിക്ക് ദോഹ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കലാശപോരാട്ടത്തിൽ കരുത്തരായ ഖത്തർ ഫുട്ബോൾ യുണൈറ്റഡ് എഫ്സി ആണ് സിറ്റി എക്സ്ചേഞ്ച് എഫ്സിയുടെ എതിരാളികൾ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News