Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി

June 06, 2023

June 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഇക്കോട്രാൻസിറ്റ് കമ്പനി ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാൻഡ് പുറത്തിറക്കി.ഞായറാഴ്ച ദോഹയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി എച്ച് ഇ ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനിയും മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.

ഇക്കോട്രാൻസിറ്റ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി ഈ സുപ്രധാന നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. 25 ശതമാനം സ്വകാര്യ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

2027 ഓടെ 30,000 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. 2029 വരെ പൊതുജനങ്ങൾക്ക് അവരുടെ ഇലക്ട്രിക് കാറുകൾ ചാർജിംഗ് സ്റ്റേഷനുകളിൽ സൗജന്യമായി ചാർജ് ചെയ്യാൻ കഴിയും.

പുതിയ ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News