Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
മാനം നിറയെ വിമാനങ്ങൾ,മണിക്കൂറിൽ നൂറ് വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഖത്തറിലെ വിമാനത്താവളങ്ങൾക്ക് ശേഷിയുണ്ടെന്ന് അധികൃതർ

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ  ഖത്തറിലെ വിമാനത്താവളങ്ങളുടെ ഫ്ലൈറ്റ് ഹാൻഡ്‌ലിംഗ് കപ്പാസിറ്റിശേഷി ഗണ്യമായി വർധിപ്പിച്ചതായും ലോകകപ്പ്  നടക്കുമ്പോൾ മണിക്കൂറിൽ 100 വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള തരത്തിലാണ് ക്രമീകരണങ്ങൾ വരുത്തിയിട്ടുള്ളതെന്നും അധികൃതർ.

ലോകകപ്പ് വേളയിൽ പ്രതിദിനം ഏകദേശം 1,600 എയർ ട്രാഫിക് നീക്കങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനനുസൃതമായി  എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും  ഖത്തർ എയർ ട്രാഫിക് കൺട്രോളിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അസ്മാഖ് അറിയിച്ചു.ഖത്തർ റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും  ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി കൂടുതൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും യാത്രക്കാരെ കൈകാര്യം ചെയ്യാനുമായി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.

"രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി ഒരേ സമയം മൂന്ന് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും കഴിയും.എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണം 160 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്"-അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News