Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ പതാകയുമായി ശെയ്ഖ അസ്മ അന്നപൂര്‍ണയുടെ നെറുകയില്‍

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലോകത്തിലെ 10-ാമത്തെ വലിയ കൊടുമുടിയായ അന്നപൂര്‍ണ-1 കീഴടക്കിക്കൊണ്ട് സാഹസിക ജീവിതത്തില്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് പര്‍വതാരോഹകയായ ഷെയ്ഖ അസ്മ ബിന്‍ത് താനി അല്‍താനി. ഏപ്രില്‍ 15നാണ് അന്നപൂര്‍ണ-1 ന് മുകളില്‍ ഷെയ്ഖ അസ്മ ഖത്തറിന്റെ പതാക നാട്ടിയത്.

കയറാന്‍ ഏറ്റവും അപകടം നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ പര്‍വതമാണ് അന്നപൂര്‍ണ-1. സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തിലാണ് അന്നപൂര്‍ണ-1 സ്ഥിതി ചെയ്യുന്നത്. 8000 മീറ്ററിന് മുകളിലുള്ള 14 കൊടിമുടികളില്‍ 7 കൊടുമുടികള്‍ ഇതുവരെ ഷെയ്ഖ് അസ്മ കീഴടക്കിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന പ്രഥമ അറബ് വനിത കൂടിയാണ് ഷെയ്ഖ് അസ്മ.

നേപ്പാളിന്റെ വടക്ക് സെന്‍ട്രലില്‍ ഗണ്ടക്കി പ്രവശ്യയില്‍ ആണ് അന്നപൂര്‍ണ സ്ഥിതി ചെയ്യുന്നത്. മിന്‍ഗ്മ തെന്‍സി ഷെര്‍പയുടെ നേതൃത്വത്തിലുള്ള റോപ് ഫിക്‌സിങ് ടീം ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ഷെയ്ഖ് അസ്മ അന്നപൂര്‍ണ-1  കീഴടക്കിയത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടി കിഴടക്കിയ പ്രഥമ ഖത്തരി വനിത, കെ2, കാഞ്ചന്‍ജംഗ എന്നിവ കീഴടക്കിയ പ്രഥമ അറബ് വനിത, ഉത്തര-ദക്ഷിണധ്രുവങ്ങള്‍ കിഴടക്കിയ പ്രഥമ ഖത്തരി വനിത, എവറസ്റ്റ് കീഴടക്കി നാലാമത്തെ വലിയ കൊടുമുടികളിലൊന്നായ ലോട്‌സെ കീഴടക്കിയ പ്രഥമ ഖത്തരി വനിത എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഷെയ്ഖ് അസ്മ. ഖത്തര്‍ ഒളിംപിക് കമ്മിറ്റി മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറാണ് ഷെയ്ഖ് അസ്മ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News