Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഭാഗ്യം തുണച്ചില്ല, ലോകത്തെ അഞ്ച് മികച്ച താരങ്ങൾ ഖത്തർ ലോകകപ്പിൽ കളിക്കില്ല

September 24, 2022

September 24, 2022

അൻവർ പാലേരി  

ദോഹ :ഫിഫ ലോകകപ്പിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ലോക ഫുടബോളിലെ അഞ്ച് പ്രമുഖ താരങ്ങൾക്ക് ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പന്തുതട്ടാൻ അവസരം ലഭിക്കില്ല.ലോകകപ്പിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഓരോ ഫുട്ബോൾ കളിക്കാരന്റെയും സ്വപ്നമാണെങ്കിലും ലോകത്തെ മികച്ച താരങ്ങൾക്ക് പോലും പലപ്പോഴും അതിനുള്ള ഭാഗ്യം ലഭിക്കാറില്ല. 

നിലവാരമുള്ള നിരവധി രാജ്യങ്ങളുടെ ദേശീയ  ടീമുകൾ  ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതുകാരണം ഫുട്ബോൾ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പല മുഖങ്ങളും  ഖത്തറിലെ സ്റ്റേഡിയങ്ങളിൽ പന്തുതട്ടാനുണ്ടാവില്ല. ലോകത്തെ അഞ്ച് പ്രമുഖ താരങ്ങൾക്കാണ് ഇത്തവണ ഇതുമൂലം  ഗാലറിയിലിരുന്ന് കളി കാണേണ്ടിവരിക.

വിക്ടർ ഒസിംഹെൻ 
യൂറോപ്പിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാളായ നൈജീരിയയുടെ  വിക്ടർ ഒസിംഹെൻ ഇവരിൽ ഒരാളാണ്. കളിക്കളത്തിൽ അത്ഭുതം തീർക്കുന്ന  കളിക്കാരുടെ നിര തന്നെ നൈജീരിയക്കുണ്ടെങ്കിലും 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഖത്തറിലെ സ്റ്റേഡിയങ്ങളിൽ സൂപ്പർ  ഈഗിൾസിനെ മുന്നിൽ നിന്ന് നയിക്കേണ്ടിയിരുന്ന  ഒസിംഹെൻ നിർഭാഗ്യവശാൽ വെറും കാഴ്ചക്കാരനായി ലോകകപ്പ് മത്സരങ്ങൾ കാണേണ്ടിവരും.

ഈ സീസണിൽ തന്റെ ക്ലബ്ബായ നാപ്പോളിക്കായി ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ നിന്ന്  ഒസിംഹെൻ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നൽകിയിട്ടുണ്ട്.65 മില്യൺ യൂറോ ആണ് താരത്തിന്റെ കൈമാറ്റ മൂല്യം.

നിക്കോളോ ബരെല്ല

ലോകകപ്പിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനാൽ  തന്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെടുന്ന ഇറ്റലിയുടെ നിക്കോളോ ബരെല്ലയും ഈ ലോകകപ്പിൽ സ്റ്റേഡിയത്തിലുണ്ടാവില്ല. യൂറോപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, നോർത്ത് മാസിഡോണിയക്കെതിരായ പ്ലേ ഓഫ് സെമിയിൽ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.ഈ സീസണിൽ നടന്ന എട്ട് മത്സരങ്ങളിലായി ഇന്റർ മിലാന് വേണ്ടി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ  ഈ 25-കാരന്റെ താരമൂല്യം 70 മില്യൺ യൂറോയാണ്.

ലൂയിസ് ഡയസ് 
ലിവർപൂളിന്റെ വിജയമുദ്രകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊളംബിയയുടെ ലൂയിസ് ഡയസിനും ഇത്തവണ ഗാലറിയിലായിരിക്കും ഇരിപ്പിടം.കളിക്കളത്തിൽ തികഞ്ഞ  യോദ്ധാവിനെപ്പോലെപെരുമാറുന്ന ലൂയിസ് ഡയസ്   പ്രീമിയർ ലീഗിലെ വമ്പൻമാർക്കൊപ്പം ചേർന്നതിനു ശേഷം ആരാധകരെ കീഴടക്കിയ ഇടത് വിംഗറാണ്.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തെത്തിയതിന് ശേഷം കൊളംബിയയ്ക്ക് ടൂർണമെന്റിലേക്ക് യോഗ്യത നേടാനായില്ല.

ഈ സീസണിൽ നടന്ന ഒൻപത് മത്സരങ്ങളിലായി  ലിവർപൂളിനു വേണ്ടി നാല് ഗോളുകൾ ഡയസ് നേടിയിട്ടുണ്ട്. താരമൂല്യം 75 മില്യൺ യൂറോ.

മുഹമ്മദ് സലാ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ഈജിപ്തിന്റെ മുഹമ്മദ് സലാ. ലിവർപൂൾ ഫോർവേഡ് 2021-22 സീസണിലും മികച്ച ഫോമിലായിരുന്നു താരത്തിന്റെ പ്രകടനം  ടോട്ടൻഹാം ഹോട്സ്പറിന്റെ സൺ ഹ്യൂങ്-മിന്നിനൊപ്പം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പങ്കിട്ട താരം.ദേശീയ ടീമിനായി ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനാൽ അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിൽ ബൂട്ടണിയാൻ അറബ് ലോകത്ത് നിന്ന് തന്നെയുള്ള ഈ മികച്ച താരത്തിന് ഭാഗ്യമുണ്ടാവില്ല.അവസാന യോഗ്യതാ മത്സരത്തിൽ ഈജിപ്ത് സെനഗലിനോട് പെനാൽറ്റിയിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

പുതിയ സീസണിൽ 2021-ന്റെ അവസാന ഫോമിലെത്താൻ സലായ്ക്ക് കഴിഞ്ഞില്ലെങ്കിലും ലിവർപൂളിനായി ഈ കാലയളവിൽ അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

എർലിംഗ് ഹാലാൻഡാ 
മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡാ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായാണ് അറിയപ്പെടുന്നത്.ഈ സീസണിൽ 60 മില്യൺ യൂറോയുടെ കരാറിൽ ഒപ്പുവെച്ച്  മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നതിനു ശേഷം നോർവേ ഇന്റർനാഷണൽ പ്രീമിയർ ലീഗിൽ അദ്ദേഹം  കൊടുങ്കാറ്റ് തീർത്തിരുന്നു.അതേസമയം, നോർവെ ലോകകപ്പിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2022 ഫിഫ ലോകകപ്പിൽ ഹാലാൻഡിനും സ്വന്തം രാജ്യത്തിനായി ബൂട്ടണിയാൻ ഭാഗ്യമുണ്ടാവില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News