Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സാങ്കേതിക മികവിൽ ഖത്തർ ലോകകപ്പ്,കളിക്കാർക്ക് പ്രകടനം വിലയിരുത്താൻ 'ഫിഫ പ്ലെയർ ആപ്പ്'

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പിൽ പന്തുതട്ടാനെത്തുന്ന താരങ്ങൾക്ക് സ്റ്റേഡിയത്തിലെ തങ്ങളുടെ പ്രകടനം വിലയിരുത്താൻ ഫിഫ പ്ലെയർ ആപ്പിലൂടെ സൗകര്യമൊരുക്കുന്നു.പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയുമായി സഹകരിച്ചാണ് ഫിഫ പ്ലെയർ ആപ്പ് വികസിപ്പിച്ചത്.ഖത്തർ ലോകകപ്പിലായിരിക്കും ഫിഫ പ്ലെയർ ആപ്പ് ആദ്യമായി ഉപയോഗിക്കുക.

ഓരോ മത്സരത്തിന് ശേഷവും ഫിഫ പ്ലെയർ ആപ്പ് ഓരോ മത്സരത്തിനും കളിക്കാർക്ക് അവരുടെ വ്യക്തിഗത പ്രകടന ഡാറ്റ മനസിലാക്കാനും പ്രകടനം വിലയിരുത്താനും കഴിയുന്ന തരത്തിലാണ് ആപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 

ഒന്നിലധികം ക്യാമറകളുടെ സഹായത്തോടെ വളരെ കൃത്യമായ ഇൻ-സ്റ്റേഡിയം ട്രാക്കിംഗ് സിസ്റ്റത്തിലൂടെയാണ് കളിക്കാരുടെ പ്രകടനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക. ഉയർന്ന പരിശീലനം ലഭിച്ച ഫിഫ ഫുട്ബോൾ പ്രകടന വിശകലന വിദഗ്ധരുടെ ഒരു സംഘമായിരിക്കും വിവരങ്ങൾ ശേഖരിക്കുക.ഓരോ മത്സരത്തിലെയും മികച്ചതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നിലധികം ആക്ഷൻ ഫോട്ടോഗ്രാഫുകൾ ഓരോ കളിക്കാരനും ഇതിലൂടെ ലഭ്യമാക്കും.ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുമ്പോൾ തന്നെ  കളിക്കാർക്ക് ഫിഫ പ്ലെയർ ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News