Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒരു മില്യൺ ദിർഹത്തിന് സ്വന്തമാക്കാം 'അൽ ഹിൽമ്‌', ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ പന്ത് ലേലത്തില്‍

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട  ഖത്തര്‍ 2022 ഫിഫ ലോകകപ്പ് ഫൈനലിനുപയോഗിച്ച ഔദ്യോഗിക പന്ത് ലേലത്തില്‍. നോര്‍ത്താംപ്ടണ്‍ ലേലശാലയില്‍ വെച്ച്  2023 ജൂണ്‍ 6,7 തീയതികളിലായാണ് ലേലം നടക്കുക. ലേലം ഓണ്‍ലൈനായും നടക്കുമെന്ന് ഗ്രഹാം ബഡ് ലേലത്തിലെ സ്‌പോര്‍ട്‌സ് മെമ്മോറബിലിയ തലവന്‍ ഡേവിഡ് കണ്‍വെറി പറഞ്ഞു. ഔദ്യോഗിക പന്തിന് ഒരു മില്യണ്‍ ഖത്തര്‍ റിയാലാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 18ന് ലുസൈന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ  ഫൈനലില്‍ ഫ്രാന്‍സിനെ അര്‍ജന്റീന തോല്‍പ്പിക്കുകയായിരുന്നു. അര്‍ജന്റീനയുടെ വിജയത്തിന് സഹായകരമായ ഫുട്‌ബോളിന് 'അല്‍ ഹില്‍മ്' (ദി ഡ്രീം) എന്നാണ് പേര് നല്‍കിയിരുന്നത്. മാച്ച് ബോളില്‍ ലോകകപ്പ് ഫൈനലുകളുടെ രേഖാമൂലമുള്ള തീയതിയും മറ്റും അടയാളപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News