Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് സമാപന ചടങ്ങുകൾ ഖത്തർ സമയം 4.30ന് ആരംഭിക്കും,ലോകകപ്പുമായി ദീപിക പദുകോൺ വേദിയിലെത്തും

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കഴിഞ്ഞ 29 ദിവസമായി ലോകത്തെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങ് ഖത്തർ സമയം വൈകീട്ട് 4.30(ഇന്ത്യൻ സമയം 7 മണി) ന് ലുസൈൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.നിരവധി അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങളും സംഗീതവിരുന്നും ഉണ്ടാവും. 15 മിനിറ്റ് ദൈർഘ്യമുള്ള 'എ നൈറ്റ് ടു റിമെമ്മർ' എന്ന തീമിനെ അടിസ്ഥാനമാക്കി ആവിഷ്കരിക്കുന്ന ചടങ്ങിൽ ഖത്തർ ലോകകപ്പിന്റെ സൗണ്ട് ട്രാക്കിൽ നിന്നുള്ള ഗാനങ്ങളുടെ ഒരു മാഷപ്പും ഉൾപ്പെടുന്നു.

ബോളിവുഡ് താരം നോറ ഫത്തേഹി, അന്താരാഷ്ട്ര താരങ്ങളായ ബൽക്കീസ്, റഹ്മ റിയാദ്, മനാൽ എന്നിവരടങ്ങിയ സംഘം, ടൂർണമെന്റിന്റെ ഔദ്യോഗിക തീം സോങ്ങായ 'ലൈറ്റ് ദി സ്കൈ'-യോടൊപ്പം ചുവട് വെക്കും.

നൈജീരിയൻ ഗായകൻ ഡേവിഡോയും ഖത്തറിന്റെ സ്വന്തം ഐഷയും 'ഹയ്യ ഹയ്യ ബെറ്റർ ടുഗെദർ' എന്ന പാട്ട് അവതരിപ്പിക്കും. പ്യൂർട്ടോ റിക്കൻ താരം ഒസുനയും കോംഗോലീസ് റാപ്പർ ജിംസും ചേർന്ന് ലോകകപ്പ് ഔദ്യോഗിക സൗണ്ട്ട്രാക്കിലെ മറ്റൊരു ഹിറ്റ് ഗാനമായ ആർഹ്ബോ അവതരിപ്പിക്കും.

ഇന്ത്യയിൽ സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി ടിവി ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം സംപ്രേക്ഷണം ലഭ്യമാവും.

 

ലോകം കാത്തിരിക്കുന്ന അർജന്റീന ഫ്രാൻസ് വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോകകപ്പ് ട്രോഫി ലുസൈൽ സ്റ്റേഡിയത്തിലെത്തിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോൺ. നിലവിലെ ജേതാക്കളായ ഫ്രാൻസിന്റെ കൈവശമുള്ള 6.175 കിലോഗ്രാം ഭാരമുള്ള 18 കാരറ്റ് സ്വർണ്ണകപ്പ്, ഫ്രഞ്ച് ടീം കപ്പ് നേടിയ 1998 ലെയോ 2018 ലെയോ ഒരു സ്ക്വാഡ് അംഗത്തിനൊപ്പമാണ് ദീപിക വേദിയിലെത്തിക്കുക. ഫ്രാൻസിലെ പ്രമുഖ ബ്രാൻഡ് ആയ ലൂയിസ് വിറ്റൺ ആണ് ട്രോഫി സംരക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി കെയിസ് രൂപകൽപ്പന ചെയ്തത്. 2010 മുതൽ ഫിഫയുമായി സഹകരിക്കുന്ന ലൂയിസ് വിറ്റന്റെ ബ്രാൻഡ് അംബാസഡറായി പദുകോൺ ചുമതലയേറ്റത് ഈ വർഷം മെയ് മാസത്തിലാണ്.

ചട്ടങ്ങൾ അനുസരിച്ച് ഒറിജിനൽ ട്രോഫി ഫിഫയുടെ കൈവശം തന്നെയാണ് ഉണ്ടാവുക. ലോകകപ്പ് നേടുന്ന ടീമിന് സമ്മാനദാന ചടങ്ങിൽ വച്ച് ഒറിജിനൽ കപ്പ് നൽകുമെങ്കിലും, വിജയിച്ച ടീമിന്റെയും ആതിഥേയരായ രാജ്യത്തിന്റെയും പേരും വർഷവും കൊത്തി വെച്ച സ്വർണ്ണം പൂശിയ ടൂർണമെന്റ് എഡിഷൻ ട്രോഫിയാണ് അടുത്ത നാല് വർഷം അവർക്ക് കൈവശം വെക്കാൻ പറ്റുന്നത്.

ഫിഫ ലോകകപ്പിലെ മുൻ ജേതാക്കളും രാഷ്ട്രത്തലവൻമാരും ഉൾപ്പെടുന്ന തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമേ ഒറിജിനൽ ട്രോഫി തൊടാനും പിടിക്കാനും സാധിക്കുകയുള്ളൂ. 2014-ൽ ബ്രസീലിൽ, അന്നത്തെ ചാമ്പ്യന്മാരായ സ്പെയിനിനെ പ്രതിനിധീകരിച്ച് സ്കാർലോസ് പുയോളും ബ്രസീലിയൻ മോഡൽ ഗിസെലെ ബണ്ട്‌ചെനും, 2018-ൽ റഷ്യയിൽ അന്നത്തെ ചാമ്പ്യന്മാരായ ജർമ്മനിയുടെ ഫിലിപ്പ് ലാമും റഷ്യൻ മോഡൽ നതാലിയ വോഡിയാനോവയും ആണ് ദീപികയുടെ മുൻഗാമികളായി ട്രോഫിയെ അനുഗമിച്ചിട്ടുള്ളത്.

ഇന്ത്യയിൽ പത്താൻ സിനിമയിലെ ചൊല്ലി ദീപികക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്ന അതേ സമയത്ത് തന്നെയാണ് അവർ ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് എന്നതിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News