Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പിൽ നിന്ന് പുറത്തായ ഇംഗ്ലണ്ട് നാട്ടിലെത്തിയത് വെറുംകയ്യോടെയല്ല,ഖത്തർ ലോകകപ്പിലെ 'മാർജാര കഥകൾ'

December 12, 2022

December 12, 2022

അൻവർ പാലേരി 

ദോഹ : ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന് മുന്നിൽ തോറ്റുമടങ്ങിയ ഇംഗ്ലീഷ് താരങ്ങൾ ലോകകപ്പില്ലാതെയാണെങ്കിലും ദോഹയിൽ നിന്ന് വിമാനം കയറുമ്പോൾ ഒരു 'ചങ്ങാതി'യെ കൂടി കൂടെക്കൊണ്ടുപോയതായി റിപ്പോർട്ട്.;ദി ഗാർഡിയൻ'പത്രമാണ് അപൂർവമായ ഈ മറുനാടൻ ദത്തെടുക്കലിന്റെ വാർത്ത പുറത്തുവിട്ടത്.

ഡിഫൻഡർമാരായ കെയ്ൽ വാക്കറും ജോൺ സ്റ്റോൺസും ഖത്തറിലെ നാലാഴ്ചത്തെ താമസത്തിനിടെ ഒരു തെരുവ് പൂച്ചയുമായി സൗഹൃദത്തിലായി.ത്രീ ലയൺസ് ലോകകപ്പ് നേടിയാൽ പൂച്ചയെ ദത്തെടുത്ത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ വാക്കർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ ജോൺ സ്റ്റോൺസ് അവരുടെ സുന്ദരനായ പുതിയ കൂട്ടാളിക്ക് ഡേവ് എന്ന് പേരിടുകയും ചെയ്തു.എന്നാൽ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതോടെ തങ്ങളുടെ പങ്കാളിയെ പിരിയേണ്ടിവരുമെന്ന സങ്കടത്തിലായിരുന്നു രണ്ടുപേരും.തുടർന്ന് ഖത്തറിലെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് താരങ്ങൾ തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.പരിശോധനകൾക്കും വാക്സിനേഷനുകൾക്കുമായി പൂച്ചയെ പ്രാദേശിക വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടുപോയി നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

ഖത്തറിൽ നിന്നും കടൽ കടന്ന് ഇംഗ്ലണ്ടിലെത്തിയ മാർജാര സുന്ദരൻ ഇനി ഇംഗ്ലീഷ് പ്രീമിയറിനൊപ്പം കൈലി വാക്കറുടെയോ  സ്റ്റോൺസിന്റെയോ സന്തത സഹചാരിയാവും. അതിന് മുമ്പ് തങ്ങളുടെ പുതിയ കൂട്ടാളി നാലുമാസം  ക്വാറന്റൈനിൽ ചെലവഴിക്കുമെന്നും താരങ്ങൾ അറിയിച്ചു

"രണ്ടു പേരിൽ ആർക്കൊപ്പമാണ് അവൻ താമസിക്കുകയെന്ന്  ഇപ്പോഴും തീരുമാനിച്ചിട്ടില്ല, പക്ഷേ അവൻ ഇംഗ്ലണ്ടിലേക്ക് പോവുകയാണ്" ഡേവിനെ വെറ്റിനറി ക്ലിനിക്കിൽ കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ റിച്ച് മക്കാർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഖത്തർ ലോകകപ്പിൽ പൂച്ച താരമാകുന്നത് ഇതാദ്യമല്ല.നേരത്തെ ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ നടത്തിയ വാർത്താസമ്മേളനത്തിനിടെ ഒരു തെരുവ്‌പൂച്ചയും കൂടെകൂടിയിരുന്നു.വാർത്താസമ്മേളനത്തിനിടെ പൂച്ച മേശപ്പുറത്തേക്ക് ചാടിക്കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. ഇത് കണ്ട് വിനീഷ്യസ് ചിരിച്ചെങ്കിലും ബ്രസീൽ ടീമിൻ്റെ മീഡിയ മാനേജർ ഉടൻ പൂച്ചയെ പിടികൂടി നിലത്തുവിട്ടു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News