Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും,ഖത്തറിന് ആദ്യ സ്വർണം

July 16, 2023

July 16, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :തായ്‍ലൻഡിലെ ബാങ്കോക്കില്‍ നടക്കുന്ന 41ാമത് ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പ് ഇന്ന് സമാപിക്കും.

ഒരു സ്വർണവും ഒരു വെള്ളിയുമടക്കം രണ്ട് മെഡലുകളാണ് ഖത്തറിന്റെ ഇതുവരെയുള്ള മെഡൽ നേട്ടം.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 48.64 സെക്കൻഡില്‍ ഫിനിഷ്ചെയ്ത് ബസം മുഹമ്മദ് ഹമീദ് ആണ് ചാമ്പ്യൻഷിപ്പിൽ ഖത്തറിനായി ആദ്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.ഇതിലൂടെ  ലോക ചാമ്പ്യൻഷിപ്പിനും ഒളിമ്പിക്സിലേക്കും അദ്ദേഹം  യോഗ്യത ഉറപ്പാക്കി.

ജപ്പാന്റെ യുസാകു കൊഡമയെയും ഇന്ത്യയുടെ സന്തോഷ് കുമാര്‍ തമിഴരസനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ബസമിന്റെ സ്വര്‍ണനേട്ടം.

23കാരനായ ബസമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ബാങ്കോക്കില്‍ കാഴ്ചവെച്ചത്. കഴിഞ്ഞ ജൂണില്‍ മൊറോക്കോയില്‍ നടന്ന മത്സരത്തില്‍ നടത്തിയ പ്രകടനമാണ് മറികടന്നത്. സ്വര്‍ണനേട്ടത്തോടെ ബസം ആഗസ്റ്റില്‍ ഹംഗറിയിലെ ബുഡപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും  2024 പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടി. ഹര്‍ഡ്ല്‍സില്‍ 48.70 സെക്കൻഡായിരുന്നു ലോക ചാംപ്യൻഷിപ്പിനുള്ളയോഗ്യത.

ഹൈജംപില്‍ നിലവിലെ ഒളിമ്പിക്‌സ്, ലോക ചാമ്പ്യനായ മുഅത് ബര്‍ഷിമിനൊപ്പം വരാനിരിക്കുന്ന ലോക-ഒളിമ്പിക്സ്  പോരാട്ടങ്ങളില്‍ ഖത്തറിന്റെ പ്രധാന പ്രതീക്ഷയാവും ബസം. ഒരാഴ്ച മുമ്പ് അറബ് ഗെയിംസ് അത്‍ലറ്റിക്സില്‍ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് ബസം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കാനായി ബാങ്കോക്കിലേക്ക് പറന്നത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 3000 മീറ്റര്‍ പുരുഷ വിഭാഗം സ്റ്റീപ്ള്‍ ചേസില്‍ ഖത്തറിന്റെ യാസിര്‍ സാലിം ആണ് വെള്ളി നേടിയത്. 8:37.11 മിനിറ്റിലായിരുന്നു യാസിര്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ജപ്പാൻ താരം റ്യോമ അവോകിയാണ് ഒന്നാമത്.

11 സ്വർണം ഉൾപെടെ 29 മെഡലുകളുമായി ചാമ്പ്യൻഷിപ്പിൽ ജപ്പാനാണ് മുന്നിൽ.ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യക്കും കുവൈത്തിനും ഒരു വെള്ളിയും ഒരു വെങ്കലവും വീതം നേടാനായി.മെഡൽ നേട്ടത്തിൽ ഇന്ത്യ പട്ടികയിൽ മൂന്നാമതാണ്.രണ്ടാമതെത്തിയ ചൈനക്ക് പിന്നിൽ 6 സ്വർണം ഉൾപെടെ 14 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News