Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
നാളെ മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

May 17, 2023

May 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: വ്യാഴാഴ്ച മുതല്‍ അടുത്തയാഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

മെയ് 18 വ്യാഴാഴ്ച മുതല്‍ അടുത്ത വാരം ആദ്യം വരെ മേഘങ്ങളുടെ അളവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വ്യത്യസ്ത തീവ്രതയോടെ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥയില്‍ മുന്‍കരുതലുകള്‍ എടുക്കാനും എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ സ്വീകരിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News